മികൈനീസിലെ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി ഉദ്ഘാടനം നിർവഹിക്കുന്നു. ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ഖത്തർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ സമീപം
ദോഹ: മിഡ്ൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ 80ാമത്തെയും, ഖത്തറിലെ ആറാമത്തെയും ഹൈപ്പര്‍മാര്‍ക്കറ്റ് മികൈനീസിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ഡയറക്ടർമാരായ അബൂബക്കർ, എൻ.വി മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അസ്ലം, ഖത്തർ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ജനറൽ മാനേജർ അജിത് കുമാർ, എ.പി അസദ് എന്നിവർ ഉൾപ്പെടെ ഗ്രാൻഡ് മേധാവികളും മാനേജ്മെന്റ് അംഗങ്ങളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
മികൈനീസിൽ പ്രവർത്തനമാരംഭിച്ച ഗ്രാൻഡ്മാളിെൻറ ഖത്തറിലെ ആറാമത്തെ ഹൈപ്പർമാർക്കറ്റിന് വിശിഷ്ടാതിഥി ആശംസകൾ നേർന്നു.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ വിപുലമായ ഉപഭോക്തൃ വിഭാഗത്തിന് ഏറ്റവും ആകർഷകമായ വിലകളിൽ മികൈനീസിലെ ഔട്ട്ലെറ്റുകളിൽനിന്നും ഉൽപന്നങ്ങൾ ലഭ്യമാവുമെന്ന് എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ വിലയിൽ, ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ ശേഖരമാണ് ഹൈപ്പർമാർക്കറ്റിെൻറ ആകർഷണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം ഖത്തറിെൻറ തദ്ദേശീയ ബ്രാൻഡുകളുടെയും ഉൽപന്നങ്ങളുടെയും വിശാലമായ ശേഖരം തന്നെ മികൈനീസിൽ ഒരുക്കിയതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. 55,000 ചതുരശ്ര അടി വിശാലതയിലാണ് മികൈനീസിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. താമസക്കാർക്കും, പ്രവാസി തൊഴിലാളികൾക്കും, സന്ദർശകർക്കുമെല്ലാം അനായാസം എത്തിപ്പെടാനുള്ള സൗകര്യത്തിലാണ് മികൈനീസിലെ ഹൈപ്പർമാർക്കറ്റ്. അബുസംറ സൽവ എക്സ്പ്രസ് പാതയിൽ 37 എക്സിറ്റിലുള്ള ഹൈപ്പർമാർക്കറ്റ് ഖത്തറിലെ താമസക്കാർക്ക് പുറമെ, ദോഹ-സൗദി ട്രാൻസിറ്റ് യാത്രക്കാർക്കും അപൂർവമായ ഷോപ്പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.