ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ റണ്ണേഴ്സ് അപ്പായ ഗ്രാൻഡ് മാൾ എഫ്.സി ടീം അംഗങ്ങൾ ഗ്രാൻഡ്മാൾ റീജ്യനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിനൊപ്പം
ഖിയ ചാമ്പ്യൻസ് ലീഗ്: മികച്ച താരമായി ഗ്രാൻഡ്മാളിന്റെ റിഷാദിനെ തെരഞ്ഞെടുത്തു
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് ഗ്രാൻഡ് മാൾ എഫ്.സി. ടൂർണമെന്റിലുടനീളം മികച്ച കളിയുമായി തിളങ്ങിയ സംഘം ഫൈനലിൽ ഒരു ഗോളിനാണ് കീഴടങ്ങി റണ്ണേഴ്സ് അപ്പായത്. സിറ്റി എക്സ്ചേഞ്ചിനെതിരായ കലാശപ്പോരാട്ടത്തിലാണ് തോൽവി വഴങ്ങിയത്. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ടിലും മികച്ച കളിയുമായി ഗ്രാൻഡ്മാളിന്റെ താരങ്ങൾ അവാർഡുകളും വാരിക്കൂട്ടി. ക്യാപ്റ്റൻ കൂടിയായ മധ്യനിര താരം റിഷാദ് ടൂർണമെന്റിന്റെ താരമായി.
ടൂർണമെൻറിൽ ഉടനീളം കാൽപന്ത് കളിയുടെ വശ്യമനോഹാരിത നിലനിർത്തിയ ഗ്രാൻഡ് മാൾ എഫ്സി ഫെയർ പ്ലേ പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, സൂപ്പർ ലീഗ് കേരള തുടങ്ങിയ പ്രമുഖ ടൂർണമെൻറുകളിൽ തിളങ്ങിയ ഒരുപിടി താരങ്ങളാണ് ഗ്രാൻഡ്മാൾ എഫ്.സിക്കായി ഈ സീസണിൽ പന്തു തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.