ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാരശൃംഖലയായ ഗ്രാൻഡ് മാളിന്റെ മികൈനിസ് ഔട്ലറ്റ് ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച പ്രമോഷനുകളാണ് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്. 25വരെ നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാന്റഡ് മാൾ മികൈനിസ്, എക്സിറ്റ്-37ൽ നിരവധി പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കായി ഫ്രഷ് ഫിയസ്റ്റ, മൊബൈൽ ഹംഗാമ, ദി ഗ്രേറ്റ് ഗ്രോസറി സെയിൽ, ബ്യൂട്ടി ബ്ലിറ്റ്സ് എന്ന് തുടങ്ങി വിവിധ സെക്ഷനുകളിൽനിന്നുമായി വ്യത്യസ്തതരം ഫെസ്റ്റുകളും തുടരുന്നു. കൂടാതെ ഒരു റിയാൽ പ്രമോഷനുകളും ഓരോ മണിക്കൂറിലും കില്ലർ പ്രമോഷനുകളും നിരവധി വൺ ഡേ പ്രമോഷനുകളുമാണ് ഗ്രാൻഡ് മാൾ വാർഷികാഘോഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ് ഐറ്റംസ്, ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത സാധനങ്ങൾ വെറും ഒരു റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് മ്യൂസിക്കൽ നെറ്റും ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിലെ ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡ്ന്റെ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.