ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ക്ക​യി​ൻ​സ് സ്റ്റോ​ർ വാ​ർ​ഷി​കാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പ് ആ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ക്ക​യി​ൻ​സ് സ്റ്റോ​റി​ൽ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മേ​യ് 24 ഞാ​യ​റാ​ഴ്ച മെ​ക്ക​യി​ൻ​സ് സ്റ്റോ​റി​ൽ നാ​ല് റി​യാ​ലി​ന് നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം പ്ര​ത്യേ​ക HOURLY ഓ​ഫ​റു​ക​ളും പ്ര​മോ​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ്രാ​ൻ​ഡ് മാ​ളി​ന്റെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഈ​ദ് പ്ര​മോ​ഷ​നും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഗാ​ർ​മെ​ന്റ്സ്, മെ​ൻ​സ് ആ​ൻ​ഡ് ലേ​ഡീ​സ് ഫാ​ഷ​ൻ, കി​ഡ്സ് ഡ്ര​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ക​ല​ക്ഷ​നു​ക​ൾ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ഓ​ഫ​റു​ക​ൾ​ക്കും പു​റ​മെ 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ പ്രൊ​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 10 പു​തി​യ മോ​ഡ​ൽ ഹ്യൂ​ണ്ടാ​യ് ആ​ക്സ​ന്റ് കാ​റും 100,000 റി​യാ​ലി​ന്റെ കാ​ഷ് പ്രൈ​സും നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​റി​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Grand Mall Hypermarket Make's Store Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.