ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി വുക്കൈര്‍ സ്റ്റോറിൽ സംഘടിപ്പിച്ച കിഡ്സ് വർക്ക് ഷോപ് ആവേശോജ്ജ്വലമായി. മൂന്നു കാറ്റഗറികളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം മത്സരാർഥികൾ മത്സരത്തിൽ പങ്കെടുത്തു. മെമ്മറി മാച്ച്, വേർഡ് പസിൽ, വേർഡ് ഹണ്ടർ എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് വിനോദവും കുട്ടികൾക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികൾ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഖത്തറിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. സെപ്റ്റംബർ 10 വരെ ഓഫർ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.