ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിന്റെ അസീസിയയിലെ ഗ്രാൻഡ് എക്സ്പ്രസ് റീജ്യനൽ ഡയറക്ടർ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ ആവേശത്തിലേക്ക് കിക്കോഫ് കുറിക്കാനിരിക്കെ രാജ്യത്തെ പ്രമുഖ ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാൻഡ്മാള്‍ ഹൈപർമാർക്കറ്റിന്റെ പുതിയ ഗ്രാൻഡ് എക്സ്പ്രസ് അസീസിയയിൽ പ്രവർത്തനം ആരംഭിച്ചു. റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. അസീസിയയില്‍ 1.80 ലക്ഷം താമസക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഗ്രാൻഡ് എക്സ്പ്രസ് സജ്ജീകരിച്ചത്. പച്ചക്കറി, പഴം, ഫ്രഷ് ഫുഡ്, ബേക്കറി, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങി അവശ്യ വസ്തുക്കളെല്ലാം ഇവിടെ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
മികച്ച ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ, ഉന്നത ഉപഭോക്തൃ സേവനത്തിലൂടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഗ്രാൻഡിലൂടെ ലഭ്യമാകുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് ആവശ്യമായ ഷോപ്പിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമായി ലോകകപ്പ് തീമിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംവിധാനിച്ചത്. ജീവനക്കാരെല്ലാം ആതിഥേയരായ ഖത്തറിന്റെ ജേഴ്സി അണിഞ്ഞാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.