ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12ാം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു. റീട്ടെയിൽ രംഗത്ത് ഒട്ടനവധി പ്രമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഏകദേശം അയ്യായിരത്തിലധികം ഉൽപന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്.
ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന, നിരവധി ഓഫറുകളും പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബ്ള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ, ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി, മൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി ഉൽപന്നങ്ങളുടെ വലിയൊരു ശേഖരംതന്നെ എല്ലാ ഗ്രാൻഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്.
ആനിവേഴ്സറിയുടെ ഭാഗമായി കിഡ്സ് കാർണിവൽ, ഹൽവ ഫെസ്റ്റ്, അറേബ്യൻ ഫെസ്റ്റിവൽ തുടങ്ങിയ സ്പെഷൽ ഓഫർ കാമ്പയ്ൻസും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു. എല്ലാ ഓഫറുകൾക്കും പുറമെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽനിന്നും വെറും 50 റിയാലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് വെന്യൂ കാറും 1,50,000 റിയാലിന്റെ കാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.