ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 23 മു​ത​ൽ അ​ൽ അ​തി​യ​യി​ൽ

ദോ​ഹ: പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഒ​മ്പ​താ​മ​ത് ഔ​ട്ട്​​ലെ​റ്റ് ഫെ​ബ്രു​വ​രി 23ന് ​ഞാ​യ​റാ​ഴ്ച അ​ൽ അ​തി​യ​യി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രും വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് റീ​ജ​ൻ​സി ഗ്രൂ​പ് എം.​ഡി ഡോ. ​അ​ൻ​വ​ർ അ​മീ​ൻ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ര്‍ഷ​ക​മാ​യ പ്ര​മോ​ഷ​നു​ക​ളും ഓ​രോ പ​ര്‍ച്ചേ​സി​നും സ്‌​പെ​ഷ​ൽ ഡി​സ്‌​കൗ​ണ്ടും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ഗ്രോ​സ​റി ഫു​ഡ്, നോ​ണ്‍ ഫു​ഡ്, ഫ്ര​ഷ് ഫ്രൂ​ട്ട്സ്, വെ​ജി​റ്റ​ബി​ള്‍, ഫ്ര​ഷ് ഫി​ഷ്, മീ​റ്റ്, സ​ലാ​ഡ്, ബ്ര​ഡ് ആ​ന്‍ഡ് ബേ​ക്ക​റി, ഡെ​യ​റി, ഫ്രോ​സ​ണ്‍, ഫാ​ഷ​ന്‍, ഫു​ട്‍വെ​യ​ർ, ലൈ​ഫ് സ്റ്റൈ​ല്‍, പെ​ര്‍ഫ്യൂം, ടെ​ക്നോ​ള​ജി, ഹൗ​സ്ഹോ​ള്‍ഡ്, സ്പോ​ര്‍ട്സ്, ടോ​യ്സ്, സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ മൊ​ബൈ​ല്‍, വാ​ച്ച് കൗ​ണ്ട​റു​ക​ള്‍, ഗാ​ർ​മെ​ന്റ്സ് തു​ട​ങ്ങി​യ​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

11 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലെ റീ​ട്ടെ​യി​ൽ വ്യാ​പാ​ര​രം​ഗ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം നേ​ടി മു​ന്നേ​റു​ന്ന ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഈ ​വ​ർ​ഷം പു​തു​താ​യി അ​ഞ്ചു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​കൂ​ടി തു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​രം​ഭ​മെ​ന്നും അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - grand express hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.