ദോഹ: സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാതെ സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തരമന്ത്രാലം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സ്വർണ വിപണിയിലെ നിയമലംഘനങ്ങളും വഞ്ചനയും തടയുന്നതിെൻറ ഭാഗമായാണിത്. മുന്നറിയിപ്പ് സംബന്ധിച്ച് മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജ്വല്ലറികളിൽ നിന്നും സ്വർണം വാങ്ങുന്നയാൾ ബില്ലുകളിൽ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെന്ന കാര്യം നിർബന്ധമായും ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതേസമയം, സ്വർണം വിൽക്കുന്നതിന് പോലീസിൽ നിന്നുള്ള എൻ ഒ സി നിർബന്ധമായും കൈപറ്റണം. ഇതിന് ശേഷമായിരിക്കണം വിൽപന നടത്തേണ്ടതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ഉടമസ്ഥൻ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും പോലീസിൽ ഇതോടൊപ്പം ഹാജരാക്കിയാൽ മാത്രമേ എൻ ഒ സി ലഭിക്കുകയുള്ളൂ. ഖത്തറിലുടനീളമുള്ള സുരക്ഷാവിഭാഗത്തിലെ ഗോൾഡ് സെയിൽസ് ഓഫീസിൽ നിന്ന് എൻ ഒ സി ലഭിക്കും. കൂടാതെ സൂഖ് വാഖിഫിലെ ഗോൾഡ് സെയിൽസ് ഓഫീസിൽ നിന്നും എൻ ഒ സി ലഭിക്കും. ഡെബിറ്റ്, െക്രഡിറ്റ് കാർഡുപയോഗിച്ച് 10 റിയാൽ ഫീസായി എൻ ഒ സിക്ക് വേണ്ടി മന്ത്രാലയത്തിൽ അടക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് സ്വർണവിൽപനക്കുള്ള എൻ ഒ സി ലഭിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.