സ്വര്‍ണവിലയില്‍ കുറവ്​; വിൽപനയിൽ തിരക്ക്​

ദോഹ: സ്വര്‍ണവിലയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില്‍പ്പനയില്‍ വന്‍വര്‍ധന. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ  ദിവസങ്ങളില്‍ വിവിധ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 155 റിയാലായിരുന്നുവെങ്കില്‍ ജൂണില്‍ 147 റിയാലായി കുറഞ്ഞിരുന്നു. വില കുറഞ്ഞ ശേഷം വില്‍പ്പനയില്‍ 20 മുതല്‍ 22 ശതമാനത്തി​​​െൻറ വരെ വര്‍ധനവുണ്ടായതായി പ്രമുഖ ജ്വല്ലറി ശൃംഖലയുടെ പ്രതിനിധി പറയുന്നു. പ്രവാസികുടുംബങ്ങള്‍ വേനലവധിക്കായി നാട്ടിലേക്ക് പുറപ്പെടുമെന്നതിനാല്‍ വരുംദിവസങ്ങളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്നാണ് ഷോപ്പുകള്‍ കണക്കാക്കുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും അമേരിക്കന്‍ നയങ്ങളുമാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈദുല്‍ ഫിത്വര്‍, റമദാന്‍ കാലയളവിലും ഷോപ്പുകളില്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഈദുല്‍ഫിത്വര്‍ അവധിദിനങ്ങളില്‍ ഖത്തറില്‍ സ്വര്‍ണവില്‍പനയില്‍ വര്‍ധനവുണ്ടാകുന്നത് സാധാരണമാണ്.  

മുന്‍വര്‍ഷങ്ങളിലും മറ്റുമാസങ്ങളെ അപേക്ഷിച്ച് റമദാന്‍ ഒടുവില്‍ 30% വര്‍ധന പതിവായിരുന്നു. വേനലവധിക്ക് നാട്ടിലേക്കു പോകുന്ന ഏഷ്യന്‍ വംശജരാണ് ഖത്തറിലെ ജ്വല്ലറികളില്‍ നിന്നു സ്വര്‍ണം വാങ്ങുന്നവരില്‍ അധികവും. കേരളത്തിലെ പ്രമുഖ ഷോറൂമുകള്‍ക്കെല്ലാം ഖത്തറില്‍ ശാഖകളുള്ളതിനാല്‍ ഏറ്റവുംപുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭിക്കും. ഗുണമേന്‍മയിലും ഖത്തറിലെ ആഭരണങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളും ഖത്തറിലെ ജ്വല്ലറികളില്‍ നിന്ന് ധാരളാമായി വാങ്ങുന്നുണ്ട്. റമദാനിലും  സ്വര്‍ണവില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായി.

Tags:    
News Summary - gold price-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.