????? ???? ???? ???? ??? ???? ????????? ??????? ?????????? ????????? ??????? ???????? ???????????? ????????? ???????????????

ഖത്തർ അമീറിൽ നിന്ന്​ സ്വർണമെഡൽ; അഭിമാനമായി നസ്വീഹ്​ 

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കൈയിൽ നിന്ന്​ നേരിട്ട്​ സ്വർണമെഡൽ നേടിയ നസ്വീഹ്​ അബ്​ദുസ്സലാം നാടിന്​ അഭിമാനമായി. ഖത്തർ യൂനിവേഴ്​സിറ്റിയുടെ നാൽപതാമത് സനദ് ദാന ചടങ്ങിലാണ്​ അമീറിൽ നിന്ന്​ മികച്ച വിദ്യാർഥിക്കുള്ള സ്വർണമെഡൽ മലപ്പുറം വാണിയമ്പലം ശാന്തിനഗർ സ്വദേശിയായ ഇൗ മിടുക്കൻ ഏറ്റുവാങ്ങിയത്​. പുരസ്​കാരം ലഭിച്ച ഏക ഇന്ത്യക്കാരനും നസ്വീഹാണ്​. ശാന്തപുരം അൽജാമിഅ അൽ ഇസ്​ലാമിയയിൽ​ നിന്ന്​ പ്ലസ്​ടു വിജയിച്ച്​ അവിടെ തന്നെ ബിരുദത്തിന്​ പഠിക്കു​േമ്പാഴാണ്​ സ്​കോളർഷിപ്പോടെ ഖത്തർ യൂനിവേഴ്​സിറ്റിയിൽ പ്രവേശനം ലഭിക്കുന്നത്​. കഴിഞ്ഞ ജൂണിലാണ്​ യൂനിവേഴ്​സിറ്റിയുടെ കോളജ്​ ഒാഫ്​ ശരീഅയിൽ നിന്ന്​ ശരീഅ ആൻറ്​ ഇസ്​ലാമിക്​ സ്​റ്റഡീസിൽ മികച്ച വിജയത്തോടെ ഡിഗ്രി പൂർത്തിയാക്കിയത്​. 
ഡിഗ്രിക്കും മികച്ച പ്രകടനം കാഴ്​ചവെച്ചതോടെ ഇസ്​ലാമിക്​ സ്​റ്റഡീസിൽ മാസ്​റ്റർ ബിരുദത്തിനും ഖത്തർ ഫൗണ്ടേഷൻ സ്​കോളർഷിപ്പോടെ തെരഞ്ഞെടുക്കപ്പെട്ടു. 
ആഗസ്​റ്റ്​ മാസം മുതൽ ഇവിടെ തന്നെ മാസ്​റ്റർ ഡിഗ്രിക്കും പഠിക്കുന്നു. വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന ഏറ്റവും മികച്ച വിദ്യാർഥികൾക്ക്​ അമീർ നൽകുന്ന അവാർഡാണ്​ നസ്വീഹിന്​ ലഭിച്ചത്​. യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ എഞ്ചിനീയറിങ്​, മെഡിക്കൽ, ബിസിനസ്​ തുടങ്ങി മൊത്തം കോളജുകളിൽ നിന്നുള്ള 73 കുട്ടികൾക്കാണ്​ ഇൗ അവാർഡ്​ ഇത്തവണ കിട്ടിയത്​. കോളജ്​ ഒാഫ്​ ശരീഅയിൽ നിന്ന്​ നാല്​ കുട്ടികൾക്ക്​ അവാർഡ്​ ലഭിച്ചതിൽ ഏക മലയാളി നസ്വീഹ്​ ആണ്​.
ശാന്തപുരം അൽജാമിഅ അൽ ഇസ്​ലാമിയ റെക്​ടർ ആയ ഡോ. അബ്​ദുസ്സലാം അഹ്​മദ്​ ആണ്​ പിതാവ്​. മാതാവ്​: ഹസീന. റഷാദ്​, ജസീം എന്നിവർ സഹോദരങ്ങൾ.
 
Tags:    
News Summary - gold medal- qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.