വെറ്ററിനറി ക്വാറൻറീൻ കേന്ദ്രത്തിെൻറ മാതൃക
ക്വാറൻറീൻ കേന്ദ്രങ്ങൾ ഉടൻ പൂർത്തിയാകുംദോഹ: കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനായി കന്നുകാലികൾ അടക്കമുള്ള മൃഗങ്ങൾക്കായി പണിയുന്ന വൻകിട ക്വാറൻറീൻ കേന്ദ്രങ്ങൾ ഇൗ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. രാജ്യത്തെത്തുന്ന മൃഗങ്ങൾക്കായാണ് ഹമദ് തുറമുഖത്തും റുവൈസ് തുറമുഖത്തുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം രണ്ട് ക്വാറൻറീൻ കേന്ദ്രങ്ങൾ നിർമിക്കുന്നത്.
95 ദശലക്ഷം റിയാൽ ചെലവിൽ അത്യാധുനിക നിലവാരത്തിലാണ് കേന്ദ്രങ്ങൾ പണിയുന്നത്. തുറമുഖങ്ങൾ വഴി രാജ്യത്തേക്കെത്തുന്ന കന്നുകാലികളെ പുറത്തിറക്കുന്നതിന് മുമ്പായി ക്വാറൻറീൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ഇവിടെ വെച്ച് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ളവ ഇല്ലെന്ന് ഉറപ്പുവരുത്തും. പൊതുമരാമത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ ദേശീയ കമ്പനിയാണ് നിർമാണത്തിെൻറ ചുമതല വഹിക്കുന്നത്. ഭരണനിർവഹണ കെട്ടിടം, ലബോറട്ടറികൾ, വെറ്ററിനറി ക്ലിനിക്കുകൾ, അറവുശാലകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. റുവൈസ് തുറമുഖത്തിനടുത്ത് 30,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം നിർമിക്കുന്നത്. 16,000 ആടുകൾ, 1600 ഒട്ടകങ്ങൾ, 2600 പശുക്കൾ എന്നിവയെ ഇതിലുൾക്കൊള്ളാനാകും. മണിക്കൂറിൽ 650 കിലോ വരെ ശേഷിയുള്ള ഇൻസിനറേറ്ററും (പ്രത്യേകചൂള) ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഹമദ് തുറമുഖത്തിനടുത്ത് നിർമിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിന് 90,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും.
2000 ഒട്ടകങ്ങൾ, 40,000 ആടുകൾ, 4000 പശുക്കൾ എന്നിവയെ ഉൾക്കൊള്ളാൻ വിധത്തിലാണ് കേന്ദ്രത്തിെൻറ നിർമാണം. രണ്ടു കേന്ദ്രത്തിലും വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കും. ഈ വർഷം അവസാന പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.