േഗ്ലാബൽ പീസ്​ ഇൻഡക്​സ്​: ​'മിന' മേഖലയിലെ ഏറ്റവും സമാധാനരാജ്യം ഖത്തർ

േദാഹ: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങ​ളുടെ പട്ടികയിൽ ഖത്തറിന്​ 29ാം സ്​ഥാനം. ​​​​േഗ്ലാബൽ പീസ്​ ഇൻഡക്​സി​െൻറ 2021ലെ പട്ടികയിൽ രണ്ടു സ്​ഥാനം മെച്ചപ്പെടുത്തിയാണ്​ ഖത്തറി​െൻറ മുന്നേറ്റം. മേഖലകൾ തിരിച്ചുള്ള പട്ടികയിൽ മിഡിൽ ഇൗസ്​റ്റും​–വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന (മിന) ​വിഭാഗത്തിൽ ഖത്തർ ഒന്നാമതായി. അ​േതസമയം, ആറു​ മേഖലകളിൽ ഏറ്റവും കുറവ്​ സമാധാനം 'മിന' രാജ്യൾ ഉൾ​െകാള്ളുന്ന മിഡിൽ ഇൗസ്​റ്റ്​, നോർത്ത്​​ ആഫ്രിക്ക മേഖലയാണ്​.

​െഎസ്​ലൻഡ്​, ന്യൂസിലൻഡ്​, ഡെന്മാർക്ക്​​, പോർചുഗൽ, സ്​ലൊവീനിയ, ഒാസ്​ട്രിയ, സ്വിറ്റ്​സർലൻഡ്​, അയർലൻഡ്​, ചെക്ക്​ റിപ്പബ്ലിക്​, കാനഡ എന്നിവരാണ്​ ​ലോകാടിസ്​ഥാനത്തിൽ ഏറ്റവും സമാധാനമുള്ള പത്ത്​ രാജ്യങ്ങൾ.

പട്ടികയിൽ ഇന്ത്യയുടെ സ്​ഥാനം 135ഉം പാകിസ്​താൻ 150ലുമാണ്​.

രാജ്യങ്ങളിലെ ജീവതസാഹചര്യം, സംഘർഷങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം എന്നിവ വിലയിരുത്തിയാണ്​ സിഡ്​നി ആസ്​ഥാനമായ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഇക്കണോമിക്​സ്​ ആൻഡ്​ പീസ്​ (​െഎ.ഇ.പി) ഗ്ലോബൻ പീസ്​ ഇൻഡക്​സ്​ തയാറാക്കിയത്​. ഗൾഫ്​ മേഖലയിലെ മറ്റു രാജ്യങ്ങളായ കുവൈത്ത്​ (36), യു.എ.ഇ (52), ഒമാൻ (73) എന്നിവർ ഖത്തറിന്​ പിന്നിലാണ്​.

Tags:    
News Summary - Global Peace Index: Qatar is the most peaceful country in the Mina region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.