റമദാനിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം അഞ്ച് മണിക്കൂർ

ദോഹ: റമദാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രതിദിനം അഞ്ച് മണിക്കൂർ ആയിരിക്കുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. സാധാരണഗതിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും പ്രവർത്തന സമയം.

എന്നാൽ, ജോലികൾ കൃത്യമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ജീവനക്കാർക്ക് അവരുടെ പ്രവൃത്തിസമയം രാവിലെ 10 മുതൽ ക്രമീകരിക്കാവുന്നതാണ്. എങ്കിലും പ്രതിദിനം അഞ്ച് മണിക്കൂർ ജോലി ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്.

കൂടാതെ, പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ആകെ ജീവനക്കാരുടെ 30 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഖത്തരിരായ മാതാക്കൾക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകും.

അതേസമയം, പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അവരവരുടെ പ്രവർത്തന സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പ്രത്യേക പ്രവൃത്തി സമയവും ഷെഡ്യൂളുകളും നിശ്ചയിക്കുന്നതാണ്.

Tags:    
News Summary - Government employees' working hours to be five hours during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.