ഇൻകാസ് ഖത്തർ പാലക്കാട് ജില്ല കമ്മിറ്റി ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ല കമ്മിറ്റി ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അബു ഹമൂർ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ടൂർണമെന്റിൽ സ്റ്റാർ സ്പോർട്സ് ക്ലബ് കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക ഐക്യത്തിനും ആരോഗ്യകരമായ ജീവിത ശൈലിക്കും ഇത്തരം കായിക പരിപാടികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഷറഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു.
ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഇൻകാസ് വൈസ് പ്രസിഡന്റ് ജൂട്ടാസ് പോൾ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, വനിതാ വിങ് പ്രസിഡന്റ് സിനിൽ ജോർജ്, പാലക്കാട് ജില്ല മുഖ്യ രക്ഷാധികാരി റുബീഷ് കിഴക്കേതിൽ, ഉപദേശക സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും വനിതാ-യൂത്ത് വിങ് പ്രവർത്തകരും സന്നിഹിതരായിരുന്നു. വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇൻകാസ് പാലക്കാട് ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.