‘ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ കാലത്ത് അറബ് വിഷ്വൽ മീഡിയ വ്യവസായത്തിലെ
മാറ്റങ്ങൾ -അൽ അറബി ടി.വി നെറ്റ്വർക്കിനെ ആസ്പദമാക്കിയുള്ള പഠനം’എന്ന വിഷയത്തിൽ
സംഘടിപ്പിച്ച സിമ്പോസിയത്തിൽനിന്ന്
ദോഹ: ‘ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ കാലത്ത് അറബ് വിഷ്വൽ മീഡിയ വ്യവസായത്തിലെ മാറ്റങ്ങൾ -അൽ അറബി ടി.വി നെറ്റ്വർക്കിനെ ആസ്പദമാക്കിയുള്ള പഠനം’ എന്ന വിഷയത്തിൽ അൾജിയേഴ്സ് സർവകലാശാലയിൽ പ്രബന്ധാവതരണം സംഘടിപ്പിച്ചു. ഫാക്കൽറ്റി ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷന്‍ കീഴിലുള്ള മീഡിയ ആൻഡ് കൾച്ചറൽ പ്രോഡക്ട്സ് ആണ് സിമ്പോസിയം സംഘടിപ്പിച്ചത്. പരിപാടിയിൽ മാധ്യമ വ്യവസായത്തിലെ പരിണാമങ്ങളെ കുറിച്ചും സമീപകാലത്ത് പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിൽ വന്ന മാറ്റങ്ങളും ഡിജിറ്റൽ യുഗത്തിൽ മാധ്യമ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രൊഫസർ സിനബ് ബാലൂദ്ജ് തന്റെ ഗവേഷണ പ്രബന്ധത്തിൽ വിശദീകരിച്ചു.
കണ്ടന്റ് പ്രൊഡക്ഷൻ, വിതരണം, മാർക്കറ്റിങ് എന്നീ മേഖലകളിൽ അൽ അറബി ടി.വി നെറ്റ്വർക്ക് കൈവരിച്ച നേട്ടങ്ങളെ പ്രബന്ധത്തിൽ പ്രശംസിച്ചു. അൽ അറബി ടി.വി, അൽ അറബി 2, അൽ അറബി പ്ലസ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയുള്ള നെറ്റ്വർക്കിന്റെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ നിലവാരം പുലർത്തുന്നതോടൊപ്പം തന്ത്രപരമായ വളർച്ച കൈവരിക്കാൻ അൽ അറബി നെറ്റ്വർക്കിന് സാധിക്കുന്നുണ്ടെന്ന് ഡോ. ബാലൂദ്ജ് വിശദീകരിച്ചു. സമ്പന്നവും വൈവിധ്യമാർന്നതുമായ ഉള്ളടക്കം അവതരിപ്പിച്ച് മാധ്യമരംഗത്ത് മാതൃകയാകാൻ ഈ നെറ്റ്വർക്കിന് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.