ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ലഹരിവിരുദ്ധ ടേബിൾ ടോക്കിൽനിന്ന്
ദോഹ: ലഹരിക്കെതിരെ സംഘടന രാഷ്ട്രീയകക്ഷി ഭേദമെന്യേ പൊതുസമൂഹം ഉണർന്നുപ്രവർത്തിക്കണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ 'ലഹരിയിൽ മയങ്ങുന്ന സമൂഹം'ടേബിൾടോക് പരിപാടിയിൽ സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.
ലക്ത ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഖത്തറിലെ പൗരപ്രമുഖരും വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. ഉറക്കംകെടുത്തുന്ന സാമൂഹിക വിപത്തിനെതിരായ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും വരും നാളുകളിൽ കൂടുതൽ ജാഗ്രതയോടെ വരും തലമുറകൾക്ക് താങ്ങാവുന്ന നൂതന പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് പരിഹാര മാർഗങ്ങൾ സൃഷ്ടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് സുബൈർ വക്റ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. നിസാർ കൊച്ചേരി ചർച്ച ഉദ്ഘാടനം ചെയ്തു.
യു. ഹുസൈൻ മുഹമ്മദ്, ഡോ. മുഹമ്മദ് ഈസാ, അബ്ദുറഊഫ് കൊണ്ടോട്ടി, കെ.കെ. ഉസ്മാൻ, ഷിബു അബ്ദുൽ റഷീദ് (നോബിൾ സ്കൂൾ), ഡോ. റംഷാദ്, ഡോ. ഷാഫി, അബ്ദുൽ അസീസ് ഡി.ഒ.എം, അബ്ദുൽ ഹകീം, ഇ.പി അബ്ദുറഹ്മാൻ, മുഹമ്മദ് അലി (ക്യു.ഐ.എസ്.എഫ്), അഡ്വ. ജാഫർ ഖാൻ (ഐ.സി.ബി.എഫ്), യാസിർ (സി.ഐ.സി), പി.വി.എ. നാസിർ (വി.എം.ജെ), മുഹമ്മദ് ഷാൻ (കെ.എം.സി.സി), ജാബിർ (ഐ.എം.സി.സി), യൂസുഫ് വണ്ണാറത്ത് (സിജി), ശരീഫ് മേമുണ്ട, ഡോ. അബ്ദുൽ അഹദ് മദനി (വെളിച്ചം ഖത്തർ), നസീർ നദ്വി, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഹാദി തുടങ്ങിയവർ സംസാരിച്ചു.
അബ്ദുല്ലത്തീഫ് പുല്ലൂക്കര പ്രബന്ധവും ഹാഫിദ് മുഹമ്മദ് അസ്ലം ചർച്ചകളുടെ ഉപസംഹാരവും നിർവഹിച്ചു. മൂസ കടമേരി, ഫിറോസ് പി.ടി, കുഞ്ഞാലിക്കുട്ടി, ടി.കെ. ഹസ്സൻ, അബ്ദുല്ല ഹുസൈൻ, ഇസ്മായിൽ വില്യാപ്പള്ളി, എൻജിനീയർ ശരീഫ്, മഹ്റൂഫ്, ഇഖ്ബാൽ, സലാം ചീക്കൊന്ന്, മുഹമ്മദ് അലി, അൻവർ അരീക്കോട്, വി.എൻ. യൂസുഫ്, പി.കെ. ഷമീർ, ടി.കെ. അഷ്റഫ്, സലീം കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് ലൈസ് അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.