ജി.സി.സി അക്വാട്ടിക്​ ചാമ്പ്യൻഷിപ്പിൽ ഖത്തർ താരത്തിൻെറ പ്രകടനം

ജി.സി.സി അക്വാട്ടിക്​സ്​ ചാമ്പ്യൻഷിപ്​: അവസാന ദിനം തിളങ്ങി കുവൈത്ത്​

ദോഹ: വിവിധ പ്രായവിഭാഗങ്ങളിൽ ഖത്തർ ചാമ്പ്യൻമാരായതിനു​ പിന്നാലെ, ജി.സി.സി അക്വാട്ടിക്​ ചാമ്പ്യൻഷിപ്പിൻെറ അവസാന ദിനത്തിൽ കുവൈത്തിൻെറ മേധാവിത്വം. ഞായറാഴ്​ച വാട്ടർപോളോ, ബ്രെസ്​റ്റ്​ സ്​ട്രോക്ക്​​, ഫ്രീസ്​റ്റൈൽ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലൂടെ കുവൈത്ത്​ മുന്നിലെത്തി. 14 സ്വർണവും അഞ്ച്​ വെള്ളിയും ആറു​ വെങ്കലവുമായി 25 മെഡലുകളാണ്​ അവസാന ദിനത്തിൽ കുവൈത്ത്​ താരങ്ങൾ നേടിയത്​. മൂന്നു സ്വർണവുമായി ഖത്തർ രണ്ടും (3-6-1), ഒമാൻ മൂന്നും (2-3-2) സ്ഥാനത്താണ്​.

ഹമദ്​ അക്വാട്ടിക്​ സെൻററിൽ നടന്ന ചാമ്പ്യൻഷിപ്​ സമാപിച്ചു. ആദ്യ ദിനത്തിൽ ജൂനിയർ വിഭാഗങ്ങളിൽ 24, 28 സ്വർണങ്ങൾ നേടി ഖത്തർ നീന്തൽ താരങ്ങൾ പുറത്തെടുത്ത പ്രകടനം ഞായറാഴ്​ച ആവർത്തിക്കാനായില്ല.

വെള്ളിയാഴ്​ച 30 സ്വർണവും 15 വെള്ളിയും ഏഴ്​ വെങ്കലവുമായാണ്​ ഖത്തർ ജൂനിയർ വിഭാഗത്തിൽ ജേതാക്കളായത്​.

Tags:    
News Summary - GCC Aquatics Championship: Kuwait shines on last day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.