ഗസ്സയില്‍ ഖത്തര്‍ നിര്‍മ്മിച്ച് നല്‍കുന്ന ഫ്ളാറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു

ദോഹ: ഗസ്സയുടെ പുനരുദ്ധാരണത്തിനായുള്ള ഖത്തര്‍ ദേശീയ കമ്മിറ്റിയുടെ ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി ഗസ്സയിലെ ദെയ്ര് അല്‍ ബലാഹില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. 
 പുതിയ പദ്ധതിക്ക് കീഴില്‍ ആറ് ഫ്ളാറ്റുകളാണ് നഗരത്തില്‍ നിര്‍മ്മിക്കുക. ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുമെന്നും അവരുടെ കഷ്ടപ്പാടുകള്‍ അകറ്റുന്നതിനായി സഹായിക്കുമെന്നും ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത് രാജ്യത്തിന്‍െറ  അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും  പിന്തുണയിലാണെന്നും അല്‍ ഇമാദി പറഞ്ഞു.  
വെള്ളം, വൈദ്യുതി , റോഡുകള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഫ്ളാറ്റുകളോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - GAZZA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.