ചൂതാട്ടം കളിച്ച കേസിൽ അറസ്റ്റിലായ ഏഷ്യൻ വംശജൻ
Posted On
date_range Updated On
date_range ചൂതാട്ടം: ഏഷ്യൻ വംശജൻ അറസ്റ്റിൽ
ദോഹ: ചൂതാട്ടത്തിലേർപ്പെട്ട കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ. തൊഴിലാളികൾ ഒത്തുകൂടുന്ന സ്ഥലത്ത് ചൂതാട്ടം കളിക്കുന്ന വിഡിയോ വൈറലായത് ശ്രദ്ധയിൽപെട്ട് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റു ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ ആധികാരിക പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും തുടർ നടപടികൾക്കായി ജുഡീഷ്യൽ വിഭാഗത്തിന് റഫർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ചൂതാട്ടം നിയമവിരുദ്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്ത് സുരക്ഷ ഏജൻസികളുമായി സഹകരിക്കണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.