ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റുകളിലെ ‘ഫ്രൂട്ട്​ ഫിയസ്​റ്റ’ പ്രമോഷൻ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു 

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 'ഫ്രൂട്ട്​ ഫിയസ്​റ്റ' തുടങ്ങി

ദോഹ: രാജ്യത്തെ പ്രമുഖ റീ​ട്ടെയ്​ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റി​െൻറ എല്ലാ ഔട്​ലെറ്റുകളിലും 'ഫ്രൂട്ട്​ ഫിയസ്​റ്റ' പ്രമോഷൻ ആരംഭിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്ത പഴവർഗങ്ങളാണ്​ ഇത്തവണ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.

ഇറ്റലി, ചൈന, പെറു, ചിലി, ആഫ്രിക്ക, സ്പെയിൻ, യു.എസ്​.എ, സെർബിയ, ഇന്ത്യ, പാകിസ്​താൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആപ്പിൾ (റെഡ് ആപ്പിൾ, ഗ്രീൻ ആപ്പിൾ, ഗോൾഡൻ ആപ്പിൾ, ആപ്പിൾ ഗാല), ഓറഞ്ച്, പ്ലംസ്, ഗ്രേപ് ഫ്രൂട്ട്, അനാർ, അവക്കോട, മാമ്പഴം (മല്ലിക, അൽഫോൻസാ, ബദാമി, നീലം, തോട്ടപുരി, മൽഗോവ, രാജപുരി, കേസർ) പഴവർഗങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


കൂടാതെ ഗ്രാൻഡ് ഫ്രഷ് ഹോട് ഫുഡ്, ബേക്കിങ്​ വിഭാഗങ്ങളിൽ നിരവധി പഴവർഗ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാമ്പഴ അച്ചാർ, ഫ്രഷ് അവക്കോട ജ്യൂസ്, ഫ്രൂട്ട് കേക്ക് (സ്​ട്രോബറി, കിവി, പൈൻ ആപ്പിൾ, ബ്ലൂബെറി) ഫ്രൂട്ട് ലോഫ്​ കേക്ക്, ഫ്രൂട്ട്റ്റാർട്, ഫ്രൂട്ട് പാസ്​റ്ററി എന്നീ വിവിധ തരം വിഭവങ്ങളും പ്രമോഷനിൽ ഉപഭോക്​താക്കളെ കാത്തിരിക്കുന്നുണ്ട്​.

ജൂൺ 25 വെള്ളിയാഴ്ച വരെ പ്രമോഷൻ തുടരുമെന്ന്​ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്​ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Tags:    
News Summary - 'Fruit Fiesta' launched at Grand Mall Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT