ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫ്ര​ഞ്ച് സ്പെ​ൽ ബീ ​മ​ത്സ​ര​ത്തി​ൽ മി​ക​വു കാ​ട്ടി​യ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ഫ്ര​ഞ്ച് സ്പെ​ൽ ബീ: ​ബി​ർ​ള പ​ബ്ലി​ക് സ്കൂ​ളി​ന് നേ​ട്ടം

ദോ​ഹ: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫ്ര​ഞ്ച് സ്പെ​ൽ ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി. ന്യൂ​ഡ​ൽ​ഹി​യി​ലെ ആ​ർ.​കെ. പു​ര​ത്തെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​നാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം. അ​സോ​സി​യേ​ഷ​ൻ ലെ ​ഫ്രെ​ഹി​ന്ദി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

54 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ടു​ത്ത പ്രാ​ഥ​മി​ക റൗ​ണ്ടി​നു​ശേ​ഷം 72 വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 22 പേ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. വി​വി​ധ റൗ​ണ്ടു​ക​ളി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്. ബി​ർ​ള സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ച്വി​ൻ ര​വി​കു​മാ​ർ ഒ​ന്നാം സ​മ്മാ​ന​വും ഓ​വ​റോ​ൾ വി​ജ​യി​ക്കു​ള്ള പു​ര​സ്കാ​ര​വും നേ​ടി. പൂ​ജ വി​നീ​ഷ് പി​ള്ള​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ട്രോ​ഫി​ക​ൾ, സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​ക്കു പു​റ​മെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന് പാ​രി​സി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും സ​മ്മാ​ന​മാ​യി ന​ൽ​കും.

ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ ഏ​ഴാം ക്ലാ​സി​ലെ അ​ർ​ഷി​ത പി​ള്ള​യും അ​ഞ്ചാം ക്ലാ​സി​ലെ ഗൗ​ങ്ഗ് യോ​ഗേ​ഷ് മാ​ത്രെ​യും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. നാ​ലാം ക്ലാ​സി​ലെ ത​ന്മ​യ റാം ​മേ​നോ​ൻ റൗ​ണ്ട് ഒ​ന്നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ര​ങ്ങേ​റ്റ​ക്കാ​രി​ൽ ടോ​പ്പ​റാ​യി. ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ വാ​ക്കു​ക​ളു​ടെ സ്‍പെ​ല്ലി​ങ് തെ​റ്റാ​തെ പ​റ​യു​ക​യാ​യി​രു​ന്നു മ​ത്സ​രം. സ്കൂ​ളി​ൽ മ​രി​യ ഫെ​ന്റാ​ലി​യ ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ഞ്ച് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ ആ​രോ​ഗ്യ​നാ​ഥ​ൻ എ​ബ്ര​ഹാം, ശി​രി​ഷ പ​ട്‌​നാ​യി​ക് എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

Tags:    
News Summary - French Spell Bee, Birla Public School Wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT