ദോഹ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഖത്തറിൽ 13 കേന്ദ്രങ്ങളിൽ ഫ്രീഡം അസംബ്ലികൾ നടത്തി. സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ അൽഖോർ, ഉം സലാൽ, മദീന ഖലീഫ, അൽ സദ്ദ്, മുശൈരിബ്, മർഖിയ, സനയ്യ, അസ്പെയർ, ഐൻഖാലിദ്, ശഹാനിയ, വക്റ, ഉം ഗുവൈലിന, ഹിലാൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികൾ നടന്നത്.
അസംബ്ലി, ദേശഭക്തി ഗാനം, സന്ദേശപ്രഭാഷണം, ഫ്രീഡം വാൾ, സ്പോട്ട് ക്വിസ്, മധുരവിതരണം തുടങ്ങിയ സെഷനുകൾകൊണ്ട് പ്രവാസികൾക്ക് വ്യത്യസ്ത സ്വാതന്ത്ര്യദിനാനുഭൂതി ലഭിക്കുന്നതായിരുന്നു പരിപാടികൾ.
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രതിനിധികളായി മുരളി തൊയ്യക്കാവ്, സൈമൺ വർഗീസ്, ഷഫീർ പാലപ്പെട്ടി, ഷഫീർ വാടാനപ്പള്ളി, സാജിദ് മാട്ടൂൽ, ആർ.എസ്.സി നാഷനൽ ചെയർമാൻ ശക്കീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട് തുടങ്ങിയവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ പങ്കെടുത്തു. ‘പ്രൗഡ് ടു ബി ആൻ ഇന്ത്യൻ’ ശീർഷകത്തിലാണ് പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.