ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് വിസയില്ലാതെ വരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് അധികൃതർ വീണ്ടും വ്യക്തമാക്കി. ആറുമാസം കാലാവധിയുള്ള പാസ്പോർട്ടും റിേട്ടൺ ടിക്കറ്റുമല്ലാതെ മറ്റു നിബന്ധനകളൊന്നും ഇക്കാര്യത്തിലില്ലെന്നും അധികൃതർ അറിയിച്ചു.
ദോഹയിൽ യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഒാർഗനൈസേഷെൻറ (യു.എൻ.ഡബ്ല്യു.ടി.ഒ) ആഭിമുഖ്യത്തിൽ നടന്ന ലോക ടൂറിസം ദിനാചരണത്തിൽ സംബന്ധിക്കവെ ഖത്തർ ടൂറിസം അതോറിറ്റി ആക്ടിങ് ചെയർമാനും ചീഫ് ടൂറിസം ഡെവലപ്മെൻറ് ഒാഫീസറുമായ ഹസൻ അൽ ഇബ്രാഹിം ആണ് ‘ഗൾഫ് മാധ്യമ’ത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരത്തിൽ ഖത്തറിലേക്ക് വരാൻ ശ്രമിക്കുന്ന യാത്രക്കാരെ തിരിച്ചയക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിെൻറയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിസയില്ലാതെ ഖത്തറിലെത്തുന്നവര്‍ 5,000 റിയാലിന് തുല്യമായ പണം കൈയില്‍ കരുതണമെന്ന നിബന്ധനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80 രാജ്യങ്ങളിലെയും വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാര്‍ തിരിച്ചയക്കപ്പെടുന്ന കാര്യം അൽഭുതപ്പെടുത്തുന്നു. ഏതായാലും വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയേയും അറിയിക്കും –ഹസൻ അൽ ഇബ്രാഹിം പറഞ്ഞു.
ഇന്ത്യയുള്‍പ്പെടയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാൻ വിസ ആവശ്യമില്ലെന്ന അധികൃതരുടെ പ്രഖ്യാപനം വന്ന ശേഷം വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഖത്തറിലേക്കെത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗം യാത്രക്കാരെ തിരിച്ചയക്കുന്നതായുള്ള പരാതികൾ വ്യാപകമാണ്. ഖത്തർ പ്രഖ്യാപിച്ച ആനുകൂല്യം ഉപേയാഗപ്പെടുത്തിയുള്ള യാത്രക്ക് എത്തിയതാണെന്ന് പറയുന്നവരോട് 5,000 റിയാലിന് തുല്യമായ പണവും ഖത്തറിലെ ഹോട്ടൽ ബുക്കിങ്ങും കൈയിലുണ്ടോ എന്ന് ചോദിക്കുന്നതായും ആക്ഷേപമുണ്ട്. ഇൗ സാഹചര്യത്തിലാണ് ഖത്തർ ടൂറിസം അതോറിറ്റിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.