എമിൽ ഹസ്‍ലാൻ (4)
Posted On
date_range Updated On
date_range ബാലുശ്ശേരി സ്വദേശിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു
ദോഹ: കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകൻ ഖത്തറിൽ മരിച്ചു. ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം എഴുത്തച്ചൻകണ്ടി അമീറിന്റെ ഏകമകൻ എമിൽ ഹസ്‍ലാൻ (4) ആണ് വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഷിബി റഷീദയാണ് മാതാവ്.
ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് പിതാവ് അമീർ. നടപടികൾ പൂർത്തിയാക്കിയ ശേഷം, ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തുക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.