ഖത്തർ മുൻ വിദ്യാഭ്യാസ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം ആൽഥാനി അന്തരിച്ചു

ദോഹ: ഖത്തർ രാജ കുടുംബാംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം ആൽഥാനി അന്തരിച്ചു. അസുഖ ബാധിതനായി തായ്‌ലൻഡിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

ലബനാനിലെ ഖത്തറിന്റെ റെസിഡന്റ് അംബാസഡറായും തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ നോൺ റെസിഡന്റ് അംബാസഡറായും പ്രവർത്തിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഹമദ്, 1978 മുതൽ 1989 വരെ ഖത്തറിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മലയാളികളുമായും കേരളവുമായും അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി എന്ന നിലയിൽ ഖത്തറിലെ പ്രവാസി സമൂഹത്തിനും ഏറെ പ്രിയങ്കരനായിരുന്നു ശൈഖ് മുഹമ്മദ് ബിൻ ഹമദ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്ര മന്ത്രി ഇ. അഹ്‌മദ്‌ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചിരുന്നു.

2006ൽ കേരളം സന്ദർശിക്കുകയും കോഴിക്കോട് നടന്ന ശിഹാബ് തങ്ങളുടെ സ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മഗ്രിബ് നമസ്കാര ശേഷം, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് പഴയ റയ്യാൻ ഖബർസ്ഥാനിൽ സംസ്കാരവും നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.

Tags:    
News Summary - Former Education Minister of Qatar Sheikh Mohammed bin Hamad Jassim Al Thani passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.