ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണ പരിപാടി വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഐക്യരാഷ്ട്ര സഭ അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ്ങിന് ഇന്ത്യൻ സമൂഹം സ്വീകരണം നൽകി.
അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിലായിരുന്നു ഇന്ത്യൻ എംബസിയുടെയും അപെക്സ് സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നൂറുകണക്കിനുപേർ പരിപാടിയിൽ പങ്കെടുത്തു.
ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.സി, ഐ.എസ്.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഖത്തറിനും ഇന്ത്യക്കുമിടയിൽ ദൃഢമായ ബന്ധത്തിന് കാര്യമായ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തെ മന്ത്രി അഭിനന്ദിച്ചു.
ഇന്ത്യയും ഖത്തറും നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച നയതന്ത്ര പങ്കാളിയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണത്തിന് മന്ത്രി നന്ദി പറഞ്ഞു.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, നിയുക്ത ഭാരവാഹികളായ എ.പി. മണിക്ണഠൻ, ഇ.പി. അബ്ദുൽറഹ്മാൻ, ഷാനവാസ് ബാവ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.