ദോഹ: കാല്പന്തുകളിയിലൂടെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വാഴക്കാട് അസോസിയേഷന് ഖ ത്തറിെൻറ (വാഖ്) ഒമ്പതാമത് എം.ബി.എം. വാഖ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂർണമെൻറ് ഇന്ന് രാത ്രി 8 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ ആരംഭിക്കും. എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്.
വ്യാഴാഴ്ചത്തെ ആദ്യ മത്സരത്തില്‍ മേറ്റ്സ് ഖത്തര്‍ ടീ ടൈം എഫ്.സി.യുമായും ജീനിയസ് ആര്.ഇ.സി. കാലിക്കറ്റ് കിയ ഖത്തറുമായും മത്സരിക്കും. വെള്ളിയാഴ്ച 8.30നാണ് ഔപചാരികഉദ്ഘാടനം. എം.ബി.എം. ഗ്രൂപ്പ് സി.ഇ.ഒ. സഈദ് മുഹമ്മദ് നസീര്‍, അഡാസ്ട്ര എം.ഡി. അന്‍വര്‍, ഐ.എസ്.സി. പ്രസിഡൻറ് നീലാങ്ഷുഡേ, ഐ.എസ്.സി. ചെയര്മാന് എം.എസ്. ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും. സിറ്റിഎക്സ്ചേഞ്ച് സി.ഇ.ഒ. ശറഫ് പി. ഹമീദിനെ ആദരിക്കും.
വെള്ളിയാഴ്ച രാത്രി ഏഴിന് യുനൈറ്റഡ് കേരള വാരിയസ് എഫ്സിയുമായും എഫ്.സി. കൊച്ചിന് ഈഗിള്‍സ് എഫ്സിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.