ദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഖത്തർ 2022 ലോകകപ്പിലേക്ക് ഒരു മില്യനിലധികം(1.3 മില്യൻ) ആളുകൾ പങ്കെടുക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിെൻറ ജനസംഖ്യയുടെ പകുതിയോളം വരുമിത്. ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി യൂറോപ്പിനും തെക്കേ അമേരിക്കക്കും പുറത്ത് നിന്നും ഫുട്ബോൾ േപ്രമികൾ ഖത്തറിലേക്ക് ഒഴുകുമെന്നും ലോകകപ്പ് സംഘാടകരിലെ പ്രമുഖനായ നാസർ അൽ ഖാതിർ പറഞ്ഞു. 1.3 മില്യനിലധികം ഫുട്ബോൾ േപ്രമികളെയാണ് ഖത്തറിലേക്ക് സംഘാടകർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകകപ്പിനെ കുറിച്ച് ചിന്തിക്കുമ്പോ ൾ അധികപേരും കരുതുന്നത് യൂറോപ്പിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമായിരിക്കും ആരാധകർ എത്തുകയെന്നതാണ്. എന്നാൽ ഖത്തറിെൻറ ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണം 2022ൽ യൂറോപ്പിനും അമേരിക്കക്കും പുറത്ത് നിന്നും ആദ്യമായി കാണികളെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയിൽ നിന്നായിരിക്കും കൂടുതൽ പേരും ഖത്തറിലേക്ക് എത്തുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ റഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നും കൂടുതൽ ആരാധകർ എത്തുമെന്നും പ്രതീക്ഷിക്കുന്നതായും ഈ ലോകകപ്പ് മറ്റു ലോകകപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നും കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ഒരു മില്യൻ ഫുട്ബോൾ േപ്രമികളാണ് എത്തിയതെന്നും അൽ ഖാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.