ദോഹ: ബലിപെരുന്നാളിന് മുന്നോടിയായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന സജീവമാക്കി മുനിസിപ്പാലിറ്റി മന്ത്രലയം.ആഘോഷ വേളയിൽ ഭക്ഷ്യ ഗുണനിലാവാരവും പൊതുജനങ്ങളുടെ ആരോഗ്യവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായാണ് വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന ആരംഭിച്ചത്.
ഉംസലാൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ ഭക്ഷണ നിർമാണ കേന്ദ്രങ്ങളിൽ ഹെൽത്ത് കൺട്രോൾ വിഭാഗം പരിശോധന നടത്തി. പരമ്പരാഗത അടുക്കളകളിലെ പാചകങ്ങളിൽ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ, ശുചിത്വം, ആരോഗ്യ സുരക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ ബോധവൽക്കരണം നടത്തി. അൽ വക്റ മുനിസിപ്പാലിറ്റിക്ക് കീഴിൽ 4196 പരിശോധനകളാണ് മെയ് മാസത്തിൽ മാത്രമായി നടത്തിയത്. വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിലും കഴിഞ്ഞ മാസങ്ങളിൽ പരിശോധന സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.