ഖ​ത്ത​ർ യൂ​നിവേ​ഴ്സി​റ്റി ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ്

ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തപ്പോൾ

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ബി​രു​ദ​ദാ​നം; അ​മീ​റി​ൽനി​ന്നും മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി മി​ടു​ക്ക​ർ

ദോഹ: ഖത്തർ സർവകലാശാലയിൽനിന്നും ഉന്നത പഠനം പുർത്തിയാക്കിയ 49ാമത് ബാച്ചിന്റെ ബിരുദദാനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു.

തിങ്കളാഴ്ച യൂണിവേഴ്‌സിറ്റിയിലെ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സ് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കിയ 180 പേർ അമീറിൽ നിന്നും ബിരുദം ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഉമർ ബിൻ മുഹമ്മദ് അൽ അൻസാരി 902 വിദ്യാർഥികൾക്കും ബിരുദം കൈമാറി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, വിവിധ മന്ത്രിമാർ, ശൈഖുമാർ, ഖത്തർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥിനികൾക്ക് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി ബിരുദം വിതരണം ചെയ്തു. മികച്ച വിജയം നേടിയ 525 വിദ്യാർഥിനികൾക്കാണ് അവർ ബിരുദം വിതരണം ചെയ്തത്.

Tags:    
News Summary - Qatar University Graduation: Top achievers receive medals from the Emir.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.