ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടും രേ​ഖ​ക​ളും വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ പോ​സ്റ്റും ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

പാ​സ്‌​പോ​ർ​ട്ടും രേ​ഖ​ക​ളും വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും; ഖ​ത്ത​ർ പോ​സ്റ്റും ഇ​ന്ത്യ​ൻ എം​ബ​സി​യും ക​രാ​ർ ഒ​പ്പി​ട്ടു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടു​ക​ളും മ​റ്റ് കോ​ൺ​സു​ല​ർ രേ​ഖ​ക​ളും ഇ​നി നേ​രി​ട്ട് വീ​ട്ടി​ലെ​ത്തും. ഇ​തി​നാ​യി ഖ​ത്ത​ർ പോ​സ്റ്റും ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ത​മ്മി​ൽ പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ പോ​സ്റ്റി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ പോ​സ്റ്റ് സി.​ഇ.​ഒ ഹ​സ​ൻ ജാ​സിം അ​ൽ സ​യീ​ദ്, ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്.

എം​ബ​സി​യി​ൽ സ​മ​ർ​പ്പി​ച്ച പാ​സ്‌​പോ​ർ​ട്ട്, അ​പേ​ക്ഷ​ക​ൾ, മ​റ്റ് സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​പേ​ക്ഷ​ക​ന്റെ വി​ലാ​സ​ത്തി​ൽ ഖ​ത്ത​ർ പോ​സ്റ്റ് എ​ത്തി​ച്ചു​ന​ൽ​കും. പാ​സ്‌​പോ​ർ​ട്ടു​ക​ൾ, മ​റ്റ് കോ​ൺ​സു​ലാ​ർ രേ​ഖ​ക​ൾ എ​ന്നി​വ ഇ​നി എം​ബ​സി​യി​ലെ​ത്തി കൈ​പ്പ​റ്റു​ന്ന​തി​ന് പ​ക​രം ഖ​ത്ത​ർ പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​തി​ലൂ​ടെ അ​പേ​ക്ഷ​ക​ർ​ക്ക് സ​മ​യം ലാ​ഭി​ക്കാ​നും കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നും സ​ഹാ​യി​ക്കും.

അ​ത്യാ​ധു​നി​ക ട്രാ​ക്കി​ങ് സം​വി​ധാ​ന​ത്തോ​ടെ തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലാ​യി​രി​ക്കും രേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ എ​വി​ടെ എ​ത്തി​യെ​ന്ന് ഓ​ൺ​ലൈ​നാ​യി പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Passports and documents to be delivered at your doorstep; Qatar Post and Indian Embassy sign agreement.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.