ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം മേ​യ് 14 മു​ത​ൽ

ദോഹ: 35ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മേയ് 14 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ (ഡി.ഇ.സി.സി) നടക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം 36 രാജ്യങ്ങളിൽനിന്നായി 515 പ്രസാധകരും സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും. 910 സ്റ്റാളുകളാണ് പുസ്തക മേളയിൽ ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, എംബസികൾ എന്നിവയുടെ പങ്കാളിത്തവും ഇത്തവണയുമുണ്ടാകും.

രാവിലെ ഒമ്പതു മുതൽ രാത്രി പത്തു മണി വരെയാണ് സന്ദർശക സമയം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് മൂന്നു മുതൽ രാത്രി പത്തു വരെയും പ്രവേശനമുണ്ടാകും. പുസ്തക പ്രദർശനത്തിനും വിൽപനയ്ക്കും പുറമേ എഴുത്തുകാർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൊത്തുപണിയിൽ നിന്ന് എഴുത്തിലേക്ക് എന്നതാണ് ഇത്തവണയും മേളയുടെ പ്രമേയം.

1972ൽ തുടക്കം കുറിച്ച മേള മേഖലയിലെ ആദ്യത്തെ പുസ്തകോത്സവമാണ്. രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന പരിപാടി 2002 മുതലാണ് പ്രതിവർഷമായി മാറിയത്. ആദ്യ വർഷം ഇരുപത് പ്രസാധകർ മാത്രമായിരുന്നു മേളയിലെ പങ്കാളിത്തം. എന്നാൽ, കഴിഞ്ഞ വർഷം അഞ്ഞൂറിലേറെ പ്രസാധകരാണ് മേളയിൽ പങ്കെടുത്തത്. 

Tags:    
News Summary - Doha International Book Fair from May 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.