Posted On
date_range Updated On
date_range ഇന്ന് മുതൽ പുഷ്പമേളയും
ദോഹ: ഫുട്ബാൾ ആരവത്തിലും, ഭക്ഷ്യമേളയിലും ആഘോഷത്തിലാറാടുന്ന ഖത്തറിന് പുഷ്പവൃഷ്ടിയായ സൂഖ് വാഖിഫിൽ പുഷ്പമേളയുമെത്തുന്നു. വർഷം തോറും നടക്കുന്ന പുഷ്പമേളക്ക് വ്യാഴാഴ്ച സൂഖിൽ തുടക്കമാവും. നിരവധി പ്രാദേശിക നഴ്സറികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തരത്തിലുള്ള പുഷ്പങ്ങളുടെ ചെടികള്‍ വാങ്ങാനാവും. സൂഖ് വാഖിഫിലെ വെസ്്റ്റേണ്‍ സ്ക്വയറില്‍ ഡിസംബര്‍ 11 വരെയാണ് മേള. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് സന്ദര്‍ശനം അനുവദിക്കുക. വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയുമാണ് പുഷ്പമേളയുടെ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.