പേൾ ഖത്തറിലെ പുതിയ ശീതീകരിച്ച ബസ്​ സ്​റ്റോപ്പ്

പേൾ ഖത്തറിൽ പുതിയ അഞ്ച് ശീതീകരിച്ച ബസ്​ സ്​റ്റോപ്പുകൾ

ദോഹ: പേൾ ഖത്തറിൽ പുതിയ അഞ്ച് ശീതീകരിച്ച ബസ്​ സ്​റ്റോപ്പുകൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു. പേൾ ഖത്തർ–ജിവാൻ ഐലൻഡ് ഡെവലപ്പർമാരായ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനിയാണ് ബസ്​ സ്​റ്റോപ്പുകൾ നിർമിച്ചിരിക്കുന്നത്.

പേൾ ഖത്തർ മുതൽ ലെഗ്​തീഫിയ മെട്രാ സ്​റ്റേഷൻ വരെയുള്ള റൂട്ടിലാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ബസ്​ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ലെഗതീഫിയ മെേട്രാ സ്​റ്റേഷനിൽനിന്നും പേൾ ഖത്തറിലേക്കുള്ള ദോഹ മെട്രോലിങ്ക് സർവിസായ എം110ലെ യാത്രക്കാർക്ക് പുതിയ ബസ്​ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഏറെ സഹായകമാകും.

പോർട്ടോ അറേബ്യ ടവർ 6, 7, 30 എന്നിവിടങ്ങളിലും മെദീന സെൻട്രൽ, ഖനാത് ക്വാർട്ടിയർ എന്നിവിടങ്ങളിലുമാണ് ബസ്​ സ്​റ്റോപ്പുകൾ സ്​ഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് ഖത്തറിലെ ബസ്​ റൂട്ടുകൾ സംബന്ധിച്ച് വിവരം നൽകുന്നതിനുള്ള ഹെൽപ് ഡെസ്​കുകളും മൊബൈൽ ഫോൺ ചാർജിങ്​ സേവനങ്ങളും ബസ്​ സ്​റ്റോപ്പുകളുടെ സവിശേഷതയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.