മൽസ്യകൃഷിയിലും സ്വയംപര്യാപ്​തത ലക്ഷ്യം

ദോഹ: രാജ്യത്തി​​​െൻറ സ്വയംപര്യാപ്​തതാ ശ്രമങ്ങൾ മൽസ്യകൃഷിയിലും കൂടുതൽ ഉൗർജിതമാക്കുന്നു. ഖത്തറി​​​െൻറ മൽസ് യഉൽപാദനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള വൻപദ്ധതികൾ നടപ്പിലാക്കാൻ ബ്രിട്ടൻ ആസ്​ഥാനമായുള്ള അക്വാട്ടിക് ക്​ കേന്ദ്രവുമായി രാജ്യം കൈകോർക്കുന്നു. മൽസ്യകൃഷി പദ്ധതികൾ ഉൗർജിതപ്പെടുത്താനും ഇൗ മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്​. ഇതി​​​െൻറ ഭാഗമായി ബ്രിട്ടൻ പരിസ്​ഥിതി^ഭക്ഷ്യ ഗ്രാമീണ വകുപ്പിലെ പരിസ്​ഥിതി^അക്വാകൾച്ചർ കേന്ദ്രത്തി​​​െൻറ സഹകരണത്തോടെ​ ശിൽപശാല നടത്തുന്നുണ്ട്​. റാസ്​മത്​ബക്കിലെ അക്വാട്ടിക്ക്​ റിസർച്ച്​ സ​​െൻററിലാണ്​ മൂന്നുദിവസം നീളുന്ന ശിൽപശാല തിങ്കളാഴ്​ച തുടങ്ങിയത്​. ഖത്തറി​​​െൻറ ഭക്ഷ്യസുരക്ഷ നിലവിലെ സാഹചര്യത്തിൽ ഏറെ പ്രധാന​െപ്പട്ടതാണെന്ന്​ ഖത്തർ മുനിസിപ്പാലിറ്റി പരിസ്​ഥിതി മ​ന്ത്രാലയം കാർഷിക മൽസ്യമേഖലാ വകുപ്പിലെ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ശൈഖ്​ ഡോ. ഫാലിഹ്​ ബിൻ നാസർ ആൽഥാനി ശിൽപശാലയിൽ പറഞ്ഞു. മൽസ്യകൃഷിയുമായി ബന്ധപ്പെട്ട നയരൂപീകരണം, നടത്തിപ്പ്​ എന്നിവ സംബന്ധിച്ച്​ പഠനം നടത്തുകയാണ്​ ലക്ഷ്യം. ഖത്തറിൽ മൽസ്യകൃഷി നടത്തുന്നത്​ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച്​ കൂടുതൽ കാര്യങ്ങൾ അറിയാൻ ശിൽപശാല ഉപകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. മൽസ്യകൃഷി വഴി പകരുന്ന രോഗങ്ങളെ പറ്റി പഠിക്കുക എന്നത്​ ഏറ്റവും പ്രധാനമാണ്​. കൃഷിയിലൂടെ സാംക്രമിക രോഗങ്ങൾ കടൽജീവികളിലേക്ക്​ പരക്കാനും സാധ്യതയുണ്ട്​. കടൽജീവികൾ വഴി മൽസ്യകൃഷിയിലേക്കു​ം രോഗങ്ങൾ വരാം. ഇത്​ സംബന്ധിച്ച്​ അറിവ്​ നേടാനും രോഗസംക്രമണം ചെറുക്കാനും ശിൽപശാലയിലൂടെ സാധിക്കും. കൃഷി നടത്തു​േമ്പാൾ ഏത്​ ജനുസിൽ പെട്ട മൽസ്യങ്ങളെ വളർത്തണമെന്നതും പ്രധാനമാണ്​.
മൽസ്യകൃഷിയിൽ മുന്നേറ്റമുണ്ടാക്കാൻ 2017 അവസാനത്തോടെ മന്ത്രാലയം ഒരു സ്വകാര്യകമ്പനിയുമായി കരാറിൽ ഒപ്പിട്ടിരുന്നു. കടലിൽ ഒഴുകുന്ന കൂടുകളിൽ മൽസ്യകൃഷി നടത്തുന്നതിനായിരുന്നു ഇത്​. വർഷത്തിൽ 2000 ടൺ ഉൽപാദനം ലക്ഷ്യമിട്ടായിരുന്നു ഇത്​. 270 ഹെക്​ടർ കടൽ ഏരിയയിൽ മൽസ്യ ഉൽപാദനം ലക്ഷ്യമിട്ടാണ്​ കരാർ​. അൽ അരിഷിലെ തീരമേഖലയിലെ 111 ഹെക്​ടറിൽ കൊഞ്ച്​ കൃഷിയും നടത്തും. വർഷത്തിൽ ആയിരം ടൺ എങ്കിലും ചെമ്മീൻ ഉൽപാദനമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഖത്തറിലെ ബ്രിട്ടൻ അംബാസഡർ അജയ്​ ശർമയും ശിൽപശാലയിൽ പ​െങ്കടുത്തു. ഖത്തറി​​​െൻറ ദേശീയ നയം 2020​​​െൻറ ലക്ഷ്യപ്രാപ്​തിക്കായി ബ്രിട്ടൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള ഖത്തറി​​​െൻറ ശ്രമങ്ങളെ ഏ​െറ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Fish farming news, Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.