??????? ?????????? ????????????? ?????????? ???????????????

‘മീനുകൾ’ പറയുന്നു, ബീച്ചിൽ മാലിന്യമിടല്ലേ...

ദോഹ: രാജ്യത്തെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് സർഗാത്മക ബോധവത്​കരണ കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം. പ്ലാസ്​റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേകം സ്​ഥാപിച്ച കൂറ്റൻ മത്സ്യത്തി​​െൻറ മാതൃകയിലുള്ള കണ്ടെയ്നറും സ്​ഥാപിച്ചിട്ടുണ്ട്. ആകർഷക മാർഗങ്ങളിലൂടെയുള്ള ബോധവത്​കരണം പൊതുജനങ്ങളിൽ മികച്ച പ്രതികരണം സൃഷ്​ടിക്കുമെന്നുതന്നെയാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്.

സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പും നാച്വറൽ റിസർവ്സ്​ വകുപ്പുമാണ് സർഗാത്മക ബോധവത്​കരണ കാമ്പയിനുമായി രംഗത്തുവന്നിരിക്കുന്നത്. മാലിന്യങ്ങളും അവശിഷ്​ടങ്ങളും കൃത്യമായ സ്​ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനായി രസകരവും കൗതുകവുമുള്ള ബോർഡുകളാണ് ബീച്ചുകളിൽ സ്​ഥാപിച്ചിരിക്കുന്നത്. ബീച്ചുകളിലിറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നുള്ള ബോർഡുകളും സ്​ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - fish-beach-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.