സ്​നേഹത്തി​െൻറ പൊതിച്ചോർ വിളമ്പി ‘ഹിഫ്​സ്​ അൽ നഇൗമ’ 2008ൽ ഖത്തറിലെ ആദ്യ ഫുഡ്​ബാങ്ക്​ തുറന്നു

ദോഹ: വിശക്കുന്നവ​​​െൻറ വിളികേട്ട്​ ഏത്​ സമയത്തും ഒാടിച്ചെല്ലുകയാണ്​ ഇൗ കൂട്ടായ്​മ. ‘ഹിഫ്​സ്​ അൽ നഇൗമ’ എന്ന ഖത്തരി സാമൂഹിക സന്നദ്ധസംഘടനയാണ്​ അർഹർക്ക്​ സൗജന്യമായി ഭക്ഷണമെത്തിക്കുന്നത്​. 2008ലാണ്​ ഇൗ കൂട്ടായ്​മ രൂപവത്​ക രിക്ക​െപ്പടുന്നത്​. വിവിധ ഭക്ഷ്യമേളകൾ, കല്ല്യാണങ്ങൾ,
​േഹാട്ടലുകൾ എന്നിവിടങ്ങളിലുള്ള അധികഭക്ഷണമാണ്​ കൂട്ട ായ്​മ പ്രവർത്തകർ ശേഖരിക്കുന്നത്​. പിന്നീട്​ മികച്ച രീതിയിൽ പാക്ക്​ ചെയ്​താണ്​ തൊഴിലാളികൾ, താഴ്​ന്ന വരുമാനക ്കാർ, മറ്റ്​ അർഹർ എന്നിവർക്കായി എത്തിക്കുന്നത്​.
2018ൽ 468,581 ഭക്ഷണക്കിറ്റുകളാണ്​ അർഹരായ ആളുകൾക്ക്​ സംഘടന എത്തിച ്ചുനൽകിയത്​. 242,649 തൊഴിലാളികൾക്കും 33,668 കുടുംബങ്ങൾക്കും കഴിഞ്ഞ വർഷം ഭക്ഷണം നൽകാനായി. പാകം ചെയ്​ത ഭക്ഷണം മാത്രമാണ്​ ശേഖരിക്കുന്നത്​. മനുഷ്യസ്​നേഹികളും തങ്ങളാൽ കഴിയുന്ന തരത്തിൽ സംഘടനയെ സഹായിക്കുന്നുണ്ട്​. 176.8 ടൺ പഴങ്ങൾ​, പച്ചക്കറികൾ, എട്ട്​ ടണ്ണിലധികം ഇറച്ചി, 1.7 ടൺ കോഴി, 4.7 ടൺ പഞ്ചസാര, 4.5 ടൺ അരി എന്നിവയാണ്​ ഇങ്ങനെ ലഭിച്ചത്​. സംഭാവനയായി കിട്ടുന്ന മറ്റ്​ സാധനങ്ങളും അർഹർക്ക്​ വിതരണം ചെയ്യുന്നുണ്ട്​. 2,027 കാർപെറ്റുകൾ, 2,599 ഫർണിച്ചറുകൾ, 674 ഇലക്​ട്രോണിക്​ ഉപകരണങ്ങൾ, 14,383 തുണിത്തരങ്ങൾ, 2,988 ബാഗുകൾ എന്നിവഇത്തരത്തിൽ കിട്ടിയത്​ അർഹർക്ക്​ കഴിഞ്ഞ വർഷം എത്തിച്ചിട്ടുണ്ട്​. ആകെ 280,042 ആളുകളാണ്​ വിവിധ സഹായങ്ങൾ കൈപറ്റിയത്​. വിവിധ സീസണുകളിൽ നടത്തുന്ന പ്രത്യേക പദ്ധതികളിലുടെ 216,458 പേർക്കും പ്രയോജനം ലഭിച്ചു.
വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിൽ സംഘടന ബോവത്​കരണ ക്ലാസുകളും നൽകുന്നുണ്ട്​. ‘ഭക്ഷണപദാർഥങ്ങളുടെ പ്രാധാന്യം’, ‘അവ സംരക്ഷിക്കൽ’ തുടങ്ങിയ വിഷയങ്ങളിൽ സ്​കൂളുകളിൽ നടന്ന ബോധവത്​കരണ പരിപാടികളിലൂടെ 426 വിദ്യാർഥികൾക്ക്​ പ്രയോജനം കിട്ടി. 299 പേർക്കും 185 വിവിധ സംഭവങ്ങളിലുമായി സാമ്പത്തിക സഹായങ്ങളും എത്തിച്ചു​. ബലിപെരുന്നാളുമായി ബന്ധപ്പെട്ട്​ 458 ബലിമൃഗങ്ങളെയാണ്​ സീസൺ പദ്ധതികളിലൂടെ നൽകിയത്​. 15,000 കുടുംബങ്ങൾക്ക്​ ഇഫ്​താർ കിറ്റുകളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്​. റമദാനിൽ 1,000 കുടുംബങ്ങൾക്ക്​ ഭക്ഷണപ്പൊതികൾ നൽകി. റമദാൻ വ്രതം അനുഷ്​ഠിച്ച 200,000 പേർക്കാണ്​ വിവിധ പരിപാടികളിലൂടെ ‘ഹിഫ്​സ്​ അൽ നഇൗമ’യുടെ സഹായം കിട്ടിയത്​.
പലപ്പോഴും വിവിധയിടങ്ങളിൽ നടത്തുന്ന മേളകളിലും ചടങ്ങളിലും അധികമാവുന്ന ഭക്ഷണം കളയുകയാണ്​ ചെയ്യുന്നതെന്ന്​ കൂട്ടായ്​മയിലെ ഉദ്യോഗസ്​ഥൻ പറയുന്നു. ഭക്ഷണം എന്നുപറയുന്നത്​ നമുക്ക്​ കിട്ടുന്ന അനുഗ്രഹമാണ്​. ഇൗ അനുഗ്രഹം പാഴാക്കിക്കളയാൻ പാടില്ല. ഇതിനാലാണ്​ 2008ൽ കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഖത്തറിലെ ആദ്യ ഫുഡ്​ബാങ്ക്​ തുറന്നത്​. ആ വർഷം തന്നെ വിവിധ ചടങ്ങുകളിൽ നിന്നുള്ള അധിക ഭക്ഷണം ശേഖരിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും തങ്ങൾക്ക്​ നല്ല പിന്തുണയും സഹായവുമാണ്​ ലഭിക്കുന്നത്​. വസ്​ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനുമായി കൂട്ടായ്​മയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രവും തുടങ്ങിയിട്ടുണ്ട്​. സീ ലൈൻ ബീച്ചിൽ സംഘടനാ പ്രവർത്തകർ വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വരെ വൈകുന്നേരം ആറ്​ മണി മുതൽ രാത്രി 12 വരെ സജീവമായി രംഗത്തുണ്ട്​. ബീച്ചിലെ മേളകൾ, ക്യാമ്പുകൾ തുടങ്ങിയിവിടങ്ങളിൽ നിന്നുള്ള അധിക ഭക്ഷണം ഇവരുടെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്​.

Tags:    
News Summary - First food bank in Qatar, news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.