ദോഹ: വ്യാപാര സ്ഥാപനങ്ങൾ അടക്കം രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും രാജ്യം അംഗീകരിച്ച സിവിൽസു രക്ഷാ നിയമങ്ങൾ അംഗീകരിക്കൽ അനിവാര്യമാണെന്ന് സിവിൽ ഡിഫൻസ് സുരക്ഷാ വകുപ്പ് ഉപമേധാവി ക്യാപ്റ്റൻ ഗാനിം സാലിം അന്നുഐമി വ്യക്തമാക്കി. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്ഥാപനങ്ങളിൽ സാധാരണ പരിശേധാനകൾക്ക് മുറമെ മിന്നൽ പരിശേധാനകളും നടക്കും. സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള നീക്ക് പോക്കിന് വകുപ്പ് തയ്യാറല്ല. ഈയിടെ എൺപത് സ്ഥാപനങ്ങ ളിൽ അടിയന്തര പരിശോധന നടത്തിയതായി അദ്ദേഹം അറിയിച്ചു.
രാജ്യത്തെ 80 ശതമാനം വൻകിട സ്ഥാപ നങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നവരാണെന്ന് കണ്ടെത്തിയതായി അദ്ദേഹം അറി യിച്ചു. നിരന്തരമായ ബോധവൽക്കരണവും അനുമതി അടക്കമുള്ള കാര്യങ്ങളിൽ വകുപ്പ് പാലിക്കുന്ന കണിശ തയുമാണ് ഇതിന് കാരണം. നിയമം അനുസരിക്കാത്ത സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും മൂന്ന് മാസം വരെ സ്ഥാപനം അടച്ചിടാനുള്ള നിർദേശവുമാണ് ശിക്ഷയായി നൽകുന്നത്. സിവിൽ ഡിഫൻസു മായി ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ ഏറെ ലഘൂകരിച്ചതായി ക്യാപ്റ്റൻ ഗാനിം അറിയിച്ചു.
അംഗീകരിച്ച നിബന്ധനകൾ പാലിച്ച് നൽകിയ അപേക്ഷകളിൽ പരമാവധി അഞ്ച് ദിവസത്തിനകം തീരുമാനം എടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാധാരണഗതിയിൽ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറി യിപ്പ് അലാറം, സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണം, അടിയന്തര ഘട്ടങ്ങളിൽ പുറത്ത് കടക്കാനുള്ള വഴി കൾ തുടങ്ങിയ കാര്യങ്ങളിലെ പോരായ്മകൾകർശനമായി ശ്രദ്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2022 ലോ കകപ്പുമായി ബന്ധപ്പെട്ട് നിർമിക്കുന്ന മുഴുവൻ സൗകര്യങ്ങളുടെയും 90 ശതമാനം പരിശോധന പൂർത്തിയായ തായി അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ശക്തമായ നിരീക്ഷണമാണ് വകുപ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.