ദോഹ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു.എസ് എംബസി. കളി കാണാൻ ആഗ്രഹിക്കുന്നവർ നേരത്തേ വിസക്ക് അപേക്ഷിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് യു.എസ് വിസക്ക് അപേക്ഷിക്കാനാകുക. പൗരന്മാർക്ക് യാത്രയുടെ എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ അഥവാ ഇ.എസ്.ടി.ഐയിലൂടെ അപേക്ഷിക്കണം.
ഇതുവഴി അപേക്ഷിക്കുന്ന, അർഹതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി 90 ദിവസം വരെ യു.എസിൽ താമസിക്കാം. വിസ വൈവർ പ്രോഗ്രാമിലുള്ള 41 രാഷ്ട്രങ്ങളിലെ പൗരന്മാർക്കു മാത്രമേ ഇ.എസ്.ടി.ഐ വഴി യു.എസ് വിസക്ക് അപേക്ഷിക്കാനാകൂ. ഖത്തറിൽ താമസിക്കുന്ന, വിസ വൈവർ പ്രോഗ്രാമിൽ ഉൾപ്പെടാത്ത രാജ്യക്കാർ സാധാരണഗതിയിലുള്ള സന്ദർശക വിസ അപേക്ഷയാണ് നൽകേണ്ടത്. ഇവർ മുൻകൂട്ടിത്തന്നെ യാത്രക്കായി തയാറെടുക്കണം.
ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും യു.എസ് എംബസി വ്യക്തമാക്കി. അമേരിക്ക, കനഡ, മെക്സികോ എന്നിവർ സംയുക്തമായാണ് 2026 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരങ്ങളിൽ വലിയൊരു ശതമാനവും നടക്കുന്നത് അമേരിക്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.