ഫി​ഫ ലോ​ക​ക​പ്പ്; ആ​ദ്യ അ​ങ്ക​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ

​ദോ​ഹ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ പൂ​ർ​ണ സ​ജ്ജം. ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന അ​സ്ത്ര​വും പ്ര​യോ​ഗി​ച്ച് ഉ​ജ്ജ്വ​ല​വി​ജ​യ​ങ്ങ​ളാ​ണ് ഖ​ത്ത​ർ ടീം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ക​പ്പി​ൽ ആ​ദ്യ​മാ​യി 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ത്ത​വ​ണ 104 മ​ത്സ​ര​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ​

ഗ്രൂ​പ്പ് ബി​യി​ൽ ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കൊ​പ്പു​ള്ള ഖ​ത്ത​ർ ത​ങ്ങ​ളു​ടെ ര​ണ്ടാം ലോ​ക​ക​പ്പി​നാ​യാ​ണ് ബൂ​ട്ട് കെ​ട്ടു​ന്ന​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, കാ​ന​ഡ, ബോ​സ്നി​യ ആ​ൻ​ഡ് ​ഹെ​ർ​സ​​ഗോ​വി​ന എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​ന് എ​തി​രാ​ളി​ക​ൾ.

ജൂ​ൺ 13ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് എ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ബേ ​അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ദോ​ഹ സ​മ​യം രാ​ത്രി 10 മ​ണി​ക്കാ​ണ് കി​ക്കോ​ഫ്.

ഖ​ത്ത​റി​നാ​യി ആ​ര​വം മു​ഴ​ക്കാ​ൻ ക്യു.​എ​ഫ്.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ആ​രാ​ധ​ക സം​ഘ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ​ത്തി​ച്ച് ക​ഴി​ഞ്ഞു. ജൂ​ൺ ഒ​മ്പ​തു മു​ത​ൽ ജൂ​ൺ 11 വ​രെ മൂ​ന്ന് പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി​ലാ​ണ് ദോ​ഹ​യി​ൽ നി​ന്ന് യു.​എ​സി​ലേ​ക്ക് ആ​രാ​ധ​ക​രെ​ത്തി​യ​ത്.

ഗ്രൂ​പ്പി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും മി​ക​ച്ച സ്കോ​റി​ൽ പൂ​ർ​ത്തി​യാ​ക്കി, 32 ടീ​മു​ക​ൾ പോ​രാ​ടു​ന്ന ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റു​ക​യാ​ണ് ഖ​ത്ത​റി​ന്റെ ലോ​ക​ക​പ്പ് സ്വ​പ്നം. ആ​കെ 12 ​ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ആ​ദ്യ ര​ണ്ട് ടീ​മു​ക​ൾ വീ​തം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് മു​ന്നേ​റും.

മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി 8 ടീ​മു​ക​ൾ​ക്ക് കൂ​ടി അ​വ​സ​രം ല​ഭി​ക്കും. അ​റ​ബ് ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലും ഇ​ത്ത​വ​ണ റെ​ക്കോ​ഡ് മു​ന്നേ​റ്റ​മാ​ണ് ലോ​ക​ക​പ്പി​ലു​ള്ള​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ​ട്ടു അ​റ​ബ് ടീ​മു​ക​ൾ ലോ​ക​ക​പ്പി​ന് യോ​​ഗ്യ​ത നേ​ടി.

ഖ​ത്ത​ർ കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, ഇ​റാ​ഖ്, ഈ​ജി​പ്ത്, അ​ൾ​ജീ​രി​യ, മൊ​റോ​ക്കോ, ടു​ണീ​ഷ്യ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ഷ്യ​ൻ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക​ക​പ്പും ഇ​തു ത​ന്നെ​യാ​ണ്. ജ​പ്പാ​ൻ, കൊ​റി​യ, ആ​സ്ത്രേ​ലി​യ, ഉ​സ്ബെ​കി​സ്താ​ൻ, ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് ഏ​ഷ്യ​ൻ ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​നു​ള്ള​ത്.

Tags:    
News Summary - FIFA World Cup; Qatar joins first group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.