ഫിഫ ഫുട്ബാൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയി നൗഷാദിന് സമ്മാനം കൈമാറുന്നു
ദോഹ: ഫിഫ ഫുട്ബാൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. ആറന്മുള എം.എൽ.എ അബിൻ വർക്കിയാണ് നിരവധി പേർ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
തൃത്താല ഉള്ളന്നൂർ സ്വദേശി നൗഷാദ് ആണ് വിജയി. ഇൻകാസ് ഓഫിസിൽ നടന്ന ചടങ്ങിൽ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിസാർ അത്താടിയിൽ, ആക്ടിങ് ജനറൽ സെക്രട്ടറി പ്രദീപ് ആനക്കര, ട്രഷറർ ജിൻസ് ജോസ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രൻ, ജോയന്റ് ട്രഷറർ ഷൗക്കത്ത്, ഇൻകാസ് പാലക്കാട് യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.