സം​സ്കൃ​തി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​ഡ്വ. മു​ഷാ​ബ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര ച​ട​ങ്ങും ഇ​ന്ന്

ദോ​ഹ: സം​സ്കൃ​തി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​ഡ്വ. മു​ഷാ​ബ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര ച​ട​ങ്ങും ആ​ഗ​സ്റ്റ് ഏ​ഴി​ന് വൈ​കീ​ട്ട് 6 മ​ണി​ക്ക് ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കും. മു​ൻ വ്യ​വ​സാ​യ -നി​യ​മ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ് മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും.

സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​ഡ്വ. മു​ഷാ​ബ് സ്മാ​ര​ക പു​ര​സ്കാ​രം ല​ഭി​ച്ച​വ​ർ: സ​യ​ൻ​സ് വി​ഭാ​ഗം - ശു​ഭം തേ​ജ​സ് മേ​ത്ത (ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ), അ​ന​ന്യ സി​ങ്, ശ്രു​തി ല​ക്ഷ്മി, അ​തു​ല്യ അ​നി​ൽ കു​മാ​ർ (മൂ​വ​രും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ),

കൊ​മേ​ഴ്സ് വി​ഭാ​ഗം -ശ്രീ​നി​ധി ജ​ഗ​ന്നാ​ഥ് (ലൊ​യോ​ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ), മു​ഹ​മ്മ​ദ് സൂ​ഫി​യ​ൻ പ​ട്ടേ​ൽ, ആ​ഫ്രീ​ൻ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് അ​ൻ​വ​റു​ദ്ദീ​ൻ (ഇ​രു​വ​രും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ). ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗം -ആ​ൽ​വി​ന സ​ക്കീ​ർ, ലു​ബ്ന അ​ബ്ദു​ൽ ല​ത്തീ​ഫ് (ഇ​രു​വ​രും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ).

Tags:    
News Summary - Cultural Excellence Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.