താരങ്ങൾക്കും ആരാധകർക്കും മാനസികാരോഗ്യം ഉറപ്പാക്കാൻ ഫിഫ

ദോഹ: ഉറക്കത്തിനും ധ്യാനത്തിനും വിശ്രമത്തിനുമായി 'കാം' ആപ്ലിക്കേഷനുമായി ഫിഫ കരാറിലെത്തി. ഇതോടെ ലോകകപ്പ് ഖത്തർ 2022, ഫിഫ വനിത ലോകകപ്പ് 2023, ഫിഫ ഇ നേഷൻസ് കപ്പ് 2023 എന്നിവയുടെ ഔദ്യോഗിക മൈൻഡ്ഫുൾനെസ് ആൻഡ് മെഡിറ്റേഷൻ പ്രോഡക്ട് ആയി കാം അറിയപ്പെടും.

നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിനു മുന്നോടിയായി ആഗോള ഫുട്ബാൾ സമൂഹത്തിന്റെ മാനസികാരോഗ്യത്തെ പിന്തുണക്കുന്നതിനുള്ള ടൂളുകൾ പ്രദാനംചെയ്യുന്നതിന്റെ ഭാഗമായാണ് ഫിഫയും 'കാമും തമ്മിൽ ഒന്നിക്കുന്നത്. പുരുഷ, വനിത ലോകകപ്പുകളിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾക്കും പരിശീലകർക്കും ട്രെയിനിങ് ജീവനക്കാർക്കും ആയിരക്കണക്കിന് വളന്റിയർമാർക്കും ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെൻറ് മത്സരങ്ങൾക്കായി തയാറെടുക്കാൻ അവരെ സഹായിക്കുന്നതിനായുള്ള സൗജന്യ 'കാം' സബ്സ്ക്രിപ്ഷൻ ഇതിലൂടെ ലഭ്യമാകും.

ആഗോള ഫുട്ബാൾ സമൂഹത്തിനും 'കാമി'െൻറ മാനസികാരോഗ്യ ടൂളുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരാധകർക്ക് 50 ശതമാനം ഇളവിൽ സബ്സ്ക്രിപ്ഷനുകളും ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്.

Tags:    
News Summary - FIFA to ensure mental health for players and fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.