ദോഹ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷെൻറ പുതിയ റാങ്കിംഗിലും ഖത്തറിന് വീഴ്ച. 84ാം സ്ഥാനത്തായിരുന്ന ഖത്തർ, അഞ്ച് സ്ഥാനം പിറകോട്ട് മാറി 89ാം സ്ഥാനത്താണിപ്പോൾ. 369 പോയൻറാണ് പുതിയ റാങ്കിംഗിൽ ഖത്തറിനുള്ളത്. ഇതോടെ ഏഷ്യൻ റാങ്കിംഗിലും ഖത്തറിന് വീഴ്ച പറ്റി.
നേരത്തെ എട്ടാം സ്ഥാനത്തിരുന്ന അന്നാബികൾ 10ാം സ്ഥാനത്താണ് പുതിയ പട്ടികയിൽ. ഇറാൻ, ദ.കൊറിയ, ജപ്പാൻ, ആസ്േത്രലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാൻ, യു.എ.ഇ, സിറിയ, ചൈന എന്നിവരാണ് ഏഷ്യൻ റാങ്കിംഗിൽ ഒന്ന് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ. ഈയിടെ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ ഇറാനോടു സ്വന്തം നാട്ടിൽ വെച്ചും ഉസ്ബെക്കിസ്ഥാന് മുന്നിൽ എവേ മാച്ചിലും ഖത്തർ പരാജയപ്പെട്ടിരുന്നു. ഇതോടെ ഖത്തറിെൻറ ലോകകപ്പ് പ്രതീക്ഷയും അസ്തമിച്ചു.
അതേസമയം, ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏറെ കാലമായി കൈവിട്ടു പോയിരുന്ന റാങ്കിംഗിലെ ഒന്നാം സ്ഥാനം ചിരവൈരികളായ അർജൻറീനയെ പിന്തള്ളിയാണ് നേടിയെടുത്തത് ഇന്ത്യൻ ദേശീയ ടീം റാങ്കിംഗിൽ 101ാം സ്ഥാനത്ത് എത്തിയതും ഈ റാങ്കിംഗിെൻറ സവിശേഷതയായതോടൊപ്പം ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വക കൂടി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.