ഖത്തർ ഇ ഗെയിം അംഗങ്ങൾ
Posted On
date_range Updated On
date_range ‘ഫിഫ ഇ’ നാഷൻസ്: ഖത്തറിന് ഫൈനൽ റൗണ്ട് യോഗ്യത
ദോഹ: ഫിഫയുടെ കീഴിൽ നടത്തുന്ന ഇ സ്പോർട്സ് ഫുട്ബാൾ ടൂർണമെന്റായ ‘ഫിഫ-ഇ നാഷൻസ് കപ്പിൽ’ ഖത്തറിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത. േപ്ല ഓഫിൽ ഈജിപ്ത്, ഫലസ്തീൻ ടീമുകളെ തോൽപിച്ചാണ് ഇ-ഗെയിമിലെ വമ്പന്മാർ മാറ്റുരക്കുന്ന പോരിലേക്ക് ഖത്തറിന്റെ സംഘവും യോഗ്യത നേടിയത്.
മിഡിൽഈസ്റ്റ്, ആഫ്രിക്ക മേഖലാ േപ്ല ഓഫിൽ ഈജിപ്തിനെ 3-0ത്തിനും, ഫലസ്തീനെ 1-0ത്തിനുമായിരുന്നു തോൽപിച്ചത്. ജൂലായിലാണ് ഫൈനൽ റൗണ്ട് മത്സരം. ഫിഫ ജി.ജി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ ഗെയിം കളിക്കുന്നവരിൽ നിന്നും ഏറ്റവും കൂടുതൽ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേരാണ് ദേശീയ ടീമായി കളിക്കുക. യോഗ്യത നേടുന്ന 23 രാജ്യങ്ങളും, ആതിഥേയരും ഉൾപ്പെടെ 24 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.