ഫിഫ ക്ലബ്​ ലോകകപ്പ്​ എഡുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിലും അൽ റയ്യാനിലും

ദോഹ: ഫിഫ ക്ലബ്​ ലോകകപ്പ്​ ടൂർണമെൻറ്​ നടക്കുക എഡുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിലും അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്​റ്റേഡിയത്തിലും. നേരത്തേ ടൂർണമെൻറ്​ നടക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്ന ഖലീഫ സ്​റ്റേഡിയത്തിൽ മൽസരങ്ങൾ ഉണ്ടാവില്ല. ഫെബ്രുവരി നാലുമുതൽ 11 വരെയാണ്​ ടൂർണമെൻറ്​.

ഫെബ്രുവരി നാലിന്​ ദോഹ സമയം വൈകുന്നേരം അഞ്ചിന്​ അഹ്​മദ്​ ബിൻ അലി സ്​റ്റേഡിയത്തിലായിരിക്കും ആദ്യമൽസരം. ഫൈനൽ മൽസരം ഫെബ്രുവരി 11ന്​ എഡുക്കേഷൻ സിറ്റി സ്​റ്റേഡിയത്തിലും. രാത്രി ഒമ്പതുമണിക്കാണ് ഫൈനൽ കിക്ക്​ഓഫ്​. 2021 ഫെബ്രുവരി 1 മുതൽ 11 വരെയാണ്​ ടൂർണമെൻറ്​ നേരത്തേ പ്രഖ്യാപിച്ചിരുന്നത്​.

ന്യൂസിലാൻഡിൽ നിന്നുള്ള ഓക്​ലൻഡ് സിറ്റി എഫ് സി പിൻമാറിയതോടെയാണ്​ സമയക്രമം മാറിയത്​. കോവിഡ്–19 രോഗത്തെ തുടർന്ന് ന്യൂസിലാൻഡ് സർക്കാർ നടപ്പാക്കുന്ന ക്വാറൈൻറൻ നടപടികളുമായി ബന്ധപ്പെട്ടാണ് ടീമിന്‍റെ പിൻമാറ്റമെന്ന് ഫിഫ അറിയിച്ചു. ഓക്​ലൻഡ് സിറ്റി എഫ് സിയുടെ പിൻമാറ്റത്തോടെ ടൂർണമെൻറ് രണ്ടാം റൗണ്ട് മുതലായിരിക്കും ആരംഭിക്കുക.

ഓക്​ലൻഡ് സിറ്റി ടീമിന്‍റെ പങ്കാളിത്തവും ന്യൂസിലാൻഡ് സർക്കാറിന്‍റെ ക്വാറൻറീൻ മാനദണ്ഡങ്ങളുമായും ബന്ധപ്പെട്ട് ന്യൂസിലാൻഡ് ഫുട്ബോളും ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷനും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ടൂർണമെന്‍റിന്‍റെ ഭാഗമാകുന്ന എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ഫിഫയും ഖത്തർ ഗവൺമെൻറും സഹകരിച്ച് സമഗ്ര മെഡിക്കൽ സുരക്ഷാ േപ്രാട്ടോകോളാണ് നടപ്പാക്കുന്നത്.

അൽ ദുഹൈൽ എസ്​ സി, അൽ അഹ്​ലി എസ്​ സി, എഫ് സി ബയേൺ മ്യൂണിക്, ഉൽസൻ ഹ്യൂണ്ടായ് എഫ് സി, ടൈഗേഴ്സ്​ ഉനാൽ എന്നിവരാണ് ടൂർണമെൻറിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകൾ. തെക്കനമേരിക്കയിൽ നിന്നുള്ള ടീമിനെ ജനുവരി 30ന് നടക്കുന്ന കോപ്പ ലിബർട്ടോഡോറെസ്​ ഫൈനലിന് ശേഷം മാത്രമേ അറിയാൻ സാധിക്കു. ബ്രസീലിലെ സാവോ പോളോ കേന്ദ്രീകരിച്ചുള്ള പാൽമിറാസും സാേൻറാസും തമ്മിൽ മറാക്കാനാ സ്​റ്റേഡിയത്തിൽ വെച്ചാണ് കോപ്പ ലിബർട്ടോഡോറസ്​ കലാശപ്പോരാട്ടം.

സൂറിച്ചിൽ ജനുവരി 19ന് നടക്കുന്ന നറുക്കെടുപ്പിൽ ടൂർണമെന്‍റിന്‍റെ അവസാന ചിത്രം തെളിയും.

കഴിഞ്ഞ വർഷത്തെ ക്ലബ്​ ലോകകപ്പ്​ നടന്നതും ദോഹയിൽ ആയിരുന്നു. ലിവർപൂളാണ്​ കിരീടം നേടിയത്​.

Tags:    
News Summary - fifa club world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.