ഫിഫ അറബ് കപ്പ്: മാച്ച് ടിക്കറ്റ് എടുത്തവർക്ക് മെട്രോ യാത്ര സൗജന്യം

​ദോഹ: ഡിസംബർ ഒന്നുമുതൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന് ടിക്കറ്റെടുത്തവർക്ക് മെട്രോ യാത്ര സൗജന്യമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രഖ്യാപിച്ചു.

മെട്രോ സ്റ്റേഷനിൽ പ്രസ്തുത ദിവസത്തെ മാച്ച് ടിക്കറ്റ് കാണിക്കുന്നതിലൂടെ ആരാധകർക്ക് സൗജന്യ യാത്ര ആസ്വദിക്കാം. ഡിസംബർ 18 വരെ നടക്കുന്ന അറബ് കപ്പിന് ഏഴുലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.

Tags:    
News Summary - FIFA Arab Cup: Free metro travel for those who bought match tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.