ജി.ഡബ്ല്യു.സി 2022 ലോകകപ്പിൽ ലോജിസ്​റ്റിക്സ്​ പങ്കാളി ഫിഫയും ജി.ഡബ്ല്യു.സിയും കരാർ ഒപ്പുവെച്ചു

ദോഹ: 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്​റ്റിക്സ്​ പങ്കാളി ജി.ഡബ്ല്യു.സി (ഗൾഫ് വെയർഹൗസിങ്​ കമ്പനി). ഇതുമായി ബന്ധപ്പെട്ട കരാറിൽ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ ഫിഫയും ജി.ഡബ്ല്യു.സിയും ഒപ്പുവെച്ചു. കരാർ പ്രകാരം അടുത്ത ഫിഫ ലോകകപ്പ്​ ചാമ്പ്യൻഷിപ്പിെൻറ പ്രഥമ റീജനൽ പങ്കാളിയും ലോജിസ്​റ്റിക്സ്​ ദാതാക്കളുമായിരിക്കും ജി.ഡബ്ല്യു.സി.

2019ൽ ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്​റ്റിക്സ്​ ദാതാക്കളായിരുന്ന ജി.ഡബ്ല്യു.സിക്ക് 2022 ലോകകപ്പിെൻറ ലോജിസ്​റ്റിക്സ്​, സപ്ലൈ ചെയിൻ സേവനങ്ങൾ മികവുറ്റതാക്കാൻ പരിചയസമ്പത്ത് മുതൽക്കൂട്ടാകും.ജി.ഡബ്ല്യു.സിയുടെ ചരിത്രത്തിലെ നിർണായക നേട്ടമാണ് ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയിരിക്കുന്നതെന്നും തങ്ങളെ ഫിഫ വിശ്വാസത്തിലെടുത്തിരിക്കു​െന്നന്നും ചെയർമാൻ ശൈഖ് അബ്​ദുല്ല ബിൻ ഫഹദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി പ്രതികരിച്ചു. കരാറിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചാമ്പ്യൻഷിപ്പിെൻറ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലോജിസ്​റ്റിക്സ്​ മേഖലയെന്നും ഫിഫ ലോകകപ്പിനെ സംബന്ധിച്ച് ഇതു വളരെ പ്രധാനപ്പെട്ടതും സങ്കീർണവുമാണെന്നും ഫിഫ ലോക ചാമ്പ്യൻഷിപ്പിെൻറ പ്രഥമ റീജനൽ പങ്കാളികളായും ഔദ്യോഗിക ലോജിസ്​റ്റിക്സ്​ സേവനദാതാക്കളായും ജി.ഡബ്ല്യു.സിയുമായി കരാറിൽ എത്തിയിരിക്കുകയാണെന്നും ഫിഫ ചീഫ് കമേഴ്സ്യൽ ഓഫിസർ സൈമൺ തോമസ്​ പറഞ്ഞു.മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള ലോജിസ്​റ്റിക്സ്​ ഹബ്ബാണ് ജി.ഡബ്ല്യു.സി. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററാണ് ജി.ഡബ്ല്യു.സിയുടെ ലോജിസ്​റ്റിക്കൽ ഇൻഫ്രാസ്​ട്രക്ചർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.