അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് നാളെ മുതല്‍

ദോഹ: രാജ്യത്തെ കുട്ടികളില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 269 നേഴ്സുമാര്‍ക്ക് നാല് ദിവസം നീണ്ട് നിന്ന പരിശീലനം പൂര്‍ത്തയയാതായി കോര്‍പ്പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലമാണ് കുത്തിവെപ്പ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയില്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ മുന്നൊരുക്കങ്ങളും ബോധ്യപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഒരു വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുളള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നടത്തുക.രണ്ട് ഘട്ടമായാണ് ഈ കുത്തിവെപ്പ് നടത്തുക. അഞ്ചാം പനി പൂര്‍ണമായി രാജ്യത്ത് നിന്ന്  ഇല്ലാതാക്കുകയാണ് കുത്തിവെപ്പ് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:    
News Summary - fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.